മുംബൈ: അടുത്തിടെ സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ ചർച്ചാവിഷയം. സഹോദരീപുത്രനായ അഹിലിനെ പാൽകുടിപ്പിക്കുന്ന ചിത്രമാണ് താരം ആരാധകരുമായ് പങ്കുവെച്ചത്. ടൈഗർ സിന്ദാ ഹെയ് യുടെ അബുദാബിയിലെ ചിത്രീകരണത്തിന് ശേഷം താരം ഇപ്പോൾ ലണ്ടനിലാണുള്ളത്.

51 വയസ്സുള്ള താരം തന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള മരുമകനോടൊപ്പമുള്ള നിമിഷങ്ങൾ വളരെയധികം ആസ്വദിക്കുകയാണ്. ചിത്രത്തിൽ തരാം ആഹിലിന്റെ പാൽക്കുപ്പി പിടിച്ച് കൊടുക്കുകയാണ്. അമ്മവനോടൊപ്പമുള്ള സമയം മരുമകനും വളരെയധികം ആസ്വദിക്കുകയാണ്. ആരാധകരുടെ മനസ്സലിയിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ലണ്ടനിൽ വെച്ച് താരം ഗ്ലോബൽ ഡൈവേഴ്‌സിറ്റി അവാർഡ് ഏറ്റുവാങ്ങിയിരുന്നു. അവാർഡ്ദാന ചടങ്ങിൽ താരത്തിന്റെ സഹോദരി അർപ്പിത കുഞ്ഞുമായ് എത്തിയിരുന്നു. കുഞ്ഞിനോടൊപ്പം ചടങ്ങിലെത്തിയ അർപ്പിതയുടെ വീഡിയോ താരം മുന്നേ പങ്കുവെച്ചിരുന്നു. വീഡിയോക്കൊപ്പം താരം ഇങ്ങനെ കുറിച്ചു 'സമയം അതിവേഗം കടന്ന് പോകുന്നു,ഇന്ന് അഹിലിനൊപ്പം അർപ്പിത പരുപാടിക്കെത്തി..ദൈവാനുഗ്രഹം'

അഹിലിനൊപ്പം കളിക്കുന്ന സൽമാന്റെ പല വീഡിയോകളും നേരത്തെ പുറത്തു വന്നിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ താരത്തിന് നേർക്കു ഭക്ഷണം നീട്ടുന്ന അഹിൽ സൽമാൻ വാ തുറക്കുമ്പോഴേക്കും അതുവേഗം തന്റെ വായ്ക്കുള്ളിലേക്കാക്കി എല്ലാവരെയും പറ്റിച്ച ഭാവത്തിൽ ചിരിക്കുന്ന വിഡിയോയും നവമാധ്യമങ്ങളിൽ വയറലായിരുന്നു. സൽമാന്റെയും കുഞ്ഞ് അഹിലിന്റെയും വിഡിയോക്ക് ആരാധകരും ഏറെയാണ്. രക്ഷാബന്ധൻ ദിനത്തിൽ അർപ്പിത പങ്കുവെച്ച താരത്തിന്റെയും കുഞ്ഞിന്റെയും വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.