കുവൈത്ത് :ധാർമികമൂല്യങ്ങൾ ഉൾക്കൊള്ളുന്ന പഠന സംരംഭങ്ങളിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂവെന്ന് അമ്മാൻ ബ്രാഞ്ച് ഇന്ത്യൻ കമ്മ്യണിറ്റി സ്‌കൂൾ പ്രിൻസിപ്പാൾ സി.രാജേഷ് നായർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്ലാഹി മദ്രസ സാൽമിയയിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മതമൂല്യങ്ങളും സമൂഹത്തെ നന്മയിലേക്ക് തന്നെയാണ് നയിക്കുന്നത്.അതുൾകൊണ്ട് പ്രവർത്തിക്കുകയാണ് ജനങ്ങൾ നിർവഹിക്കേണ്ട ധർമം.

കഴിഞ്ഞ അക്കാദമിക വർഷത്തെ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം പ്രസ്തുത പരിപാടിയിൽ വിതരണം ചെയ്തു.പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പഠന പദ്ധതി മദ്രസാ പ്രിൻസിപ്പാൾ അവതരിപ്പിച്ചു.ഈ വർഷം മുതൽ അമ്മാൻ ബ്രാഞ്ച് കമ്മ്യണിറ്റി സ്‌കൂളിൽ വെച്ച് എല്ലാ ശനിയാഴ്ചയും രാവിലെ 8മണിമുതൽ മദ്രസ നടന്നു വരുന്നുണ്ട്.അറബി ഭാഷ,ഖുർആൻ ഹിഫ്‌ള് ,തജ്വീദ്,ഇസ്ലാമിക ബാലപാഠങ്ങൾ,ചരിത്രം,അനുഷ്ഠാനം, കൂടാതെ മലയാള ഭാഷ പ്രത്യേമായുള്ള പഠന വിഷയമായും പഠിപ്പിക്കപ്പെടുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ ബന്ധപ്പൊവുന്നതാണ്. 65829673, 97229452ഐഐസി സാൽമിയ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റാഫി അദ്ധ്യക്ഷനായിരുന്നു.ഓർഗനൈസിങ് സെക്രട്ടറി അബ്ദുറിം കരിയാട് സ്വാഗതം പറഞ്ഞ സദസ്സിൽ അഹമ്മദ് കുട്ടി നന്ദി പ്രഭാഷണം നടത്തി.മുഹമ്മദ് സാജൻ,മുബാറക് കാംബ്രത്ത്,മനാഫ് മത്തോട്ടം നജീബ് ഹംസ എന്നിവർ സംസാരിച്ചു.