- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരവിന്ദ് കരുണാകരൻ ഒടിടിയിലുടെ പ്രേക്ഷകരിലേക്കെത്തും ; സല്യൂട് സോണിലിവിലൂടെ റിലീസ് ചെയ്യും; പോസ്റ്റർ പങ്കുവെച്ച് ദുൽഖർ
കൊച്ചി: ദുൽഖർ സൽമാൻ- റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. പകരം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചിത്രത്തിന്റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസും ദുൽഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.
മനോജ് കെ ജയൻ, സായ്കുമാർ അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദുൽഖഖിന്റെ സഹോദരനായാണ് മനോജ് കെ.ജയനെത്തുന്നത്.