മെൽബൺ: പത്ത് മാസങ്ങൾക്ക് ശേഷം മലയാളിയായ സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകാൻ കാരണം അരുൺ കമലാസനന്റെ ഭാര്യയുടെ ഇടപെടൽ എന്ന് വാർത്തകൾ. സാം എബ്രഹാമിന്റെ മാതാപിതാക്കൾക്ക് മരണത്തിൽ സംശയമുണ്ടായിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ ഇവർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇതിനിടെ അരുൺ കമലാസനന്റെ ഭാര്യയുടെ ഇടപെടലോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നാണ് പുറത്തുവരുന്ന സൂചന. സോഫിയും അരുണും തമ്മിലുള്ള അവിഹിതം ബന്ധം സാമിനെ എന്നപോലെ അരുണിന്റെ ഭാര്യയ്ക്കും അറിവുണ്ടായിരുന്നു. ഇവരാണ് ഭർത്താവ് സോഫിയുമൊത്ത് ജീവിക്കാൻ പോകുന്നു എന്ന ബോധ്യമായതോടെ മെൽബൺ പൊലീസിന് വിവരങ്ങൾ നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഹൃദയാഘാതമായി എഴുതിത്ത്ത്തള്ളേണ്ടിയിരുന്ന കേസ് ഓസ്‌ട്രേലിയൻ പൊലീസിന്റെ സമർഥമായ ഇടപെടലിലൂടെയാണ് തെളിയിക്കപ്പെട്ടതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭ്യമാക്കാൻ ഇടയാക്കിയത്. സോഫിയെയും കാമുകൻ അരുൺ കമലാസനെയും കുടുക്കിയതും ഈ സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് സാമിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് മെൽബൺ പൊലീസിനെ നയിച്ചത്.

'സോഫിയെ നിരീക്ഷിക്കൂ, അവൾ പലതും മറയ്ക്കുന്നുണ്ട്' എന്നായിരുന്നു പൊലീസിനു ലഭിച്ച ലഭിച്ച സന്ദേശം. സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പേ അരുൺ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് അരുൺ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാൽ, ഭർത്താവിനു സോഫിയുമായുള്ള അരുതാത്ത ബന്ധം ഇവർക്കും അറിവായി. തന്നെ ഒഴിവാക്കിയേക്കുമെന്ന് ഭയപ്പെട്ട ഇവർ മുൻകരുതൻ നടപട സ്വീകരിച്ചതു.

സോഫിയുമൊത്തുള്ള രഹസ്യക്കൂടിക്കാഴ്‌ച്ച അരുൺ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതു കാണാനിടയായ ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഭർത്താവിന്റെ തെറ്റായ രീതിയിലുള്ള പോക്ക് ഇവർ തന്റെ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു.

സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുൺ മൊഴിനല്കിയിരിക്കുന്നത്. താൻ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താൻ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പത്തുമാസം മുമ്പു തന്നെ കൊലപാതകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒരു പഴുതും ഇല്ലാതെയായിരുന്നു ഒരുക്കങ്ങൾ.

കോട്ടയത്ത് കോളജിൽ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. ഈ സമയം അവിടെ പഠിക്കാനെത്തിയ അരുണുമായുള്ള അടുപ്പവും തുടർന്നു. അരുണുമായി സോഫിക്കു സൗഹൃദമുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അവിഹിതം തുടക്കത്തിൽ സാമിനും അറിയില്ലായിരുന്നു.