- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന ഭർത്താവിന് സയനൈഡ് കൊടുത്തു കൊന്ന ഭാര്യയുടെ വിചാരണ മെൽബൺ കോടതിയിൽ തുടങ്ങി; വീഡിയോ കോൺഫെറൻസിലൂടെ വിചാരണയിൽ പങ്കെടുത്ത സോഫിയ വിതുമ്പിക്കരഞ്ഞു, ഇടയ്ക്കിടെ തൊണ്ടയിടറി; ശാന്തനായി വാദങ്ങൾക്ക് പറഞ്ഞ് കാമുകൻ അരുൺ: സാം എബ്രഹാമിന്റെ കൊലയാളികളുടെ വിധികാത്ത് ഓസ്ട്രേലിയൻ മലയാളികൾ
മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളികളെ സംബന്ധിച്ചടത്തോളം നടക്കുന്ന വാർത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. കാമുകനൊപ്പം താമസിക്കാൻ വേണ്ടി ഉറങ്ങിക്കിടന്ന ഭർത്താവിനെ സയനൈയ്ഡ് കൊടുത്തു കൊലപ്പെടുത്തിയ ഭാര്യയുടെ കഥയാണ് ഇതിൽ പ്രധാനം. സാം എബ്രഹാം എന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് കരുതിയിടത്തു നിന്നുമാണ് കൊലപാതകമാണെന്ന വാസ്തവും അറിയത്. മെൽബൺ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞതും. കേസിന്റെ വിചാരണ മെൽബൺ കോടതിയിൽ തിങ്കളാഴ്‌ച്ച മുതൽ ആരംഭിച്ചു.മെൽബൺ മജിസ്ട്രേറ്റ് കോടതിയുടെ ഭാഗമായ കൗണ്ടി കോടതിയിലെ നാലാം നമ്പർ കോടതി മുറിയിലായിരുന്നു സാം വധക്കേസ് വിചാരണ. ഓസ്‌ട്രേലിയൻ മലയാളികളെ ഞെട്ടിച്ച കേസിന്റെ വിചാരണ ശ്രദ്ധാപൂർവ്വം വീക്ഷിക്കാൻ മലയാളികളും കോടതിയിലെത്തിയിരുന്നു. ആദ്യ ദിവസം സാമിന്റെ കൊലയാളികളെന്ന് പൊലീസ് കണ്ടെത്തിയ ഭാര്യ സോഫിയെയും കാമുകൻ അരുൺ കമലാസനനെയും വീഡിയോ കോൺഫ്രൻസിലൂടെയായിരുന്നു വിചാരണ ചെയ്തത്. രാവിലെ തന്നെ
മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളികളെ സംബന്ധിച്ചടത്തോളം നടക്കുന്ന വാർത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. കാമുകനൊപ്പം താമസിക്കാൻ വേണ്ടി ഉറങ്ങിക്കിടന്ന ഭർത്താവിനെ സയനൈയ്ഡ് കൊടുത്തു കൊലപ്പെടുത്തിയ ഭാര്യയുടെ കഥയാണ് ഇതിൽ പ്രധാനം. സാം എബ്രഹാം എന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് കരുതിയിടത്തു നിന്നുമാണ് കൊലപാതകമാണെന്ന വാസ്തവും അറിയത്. മെൽബൺ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞതും. കേസിന്റെ വിചാരണ മെൽബൺ കോടതിയിൽ തിങ്കളാഴ്‌ച്ച മുതൽ ആരംഭിച്ചു.
മെൽബൺ മജിസ്ട്രേറ്റ് കോടതിയുടെ ഭാഗമായ കൗണ്ടി കോടതിയിലെ നാലാം നമ്പർ കോടതി മുറിയിലായിരുന്നു സാം വധക്കേസ് വിചാരണ. ഓസ്‌ട്രേലിയൻ മലയാളികളെ ഞെട്ടിച്ച കേസിന്റെ വിചാരണ ശ്രദ്ധാപൂർവ്വം വീക്ഷിക്കാൻ മലയാളികളും കോടതിയിലെത്തിയിരുന്നു. ആദ്യ ദിവസം സാമിന്റെ കൊലയാളികളെന്ന് പൊലീസ് കണ്ടെത്തിയ ഭാര്യ സോഫിയെയും കാമുകൻ അരുൺ കമലാസനനെയും വീഡിയോ കോൺഫ്രൻസിലൂടെയായിരുന്നു വിചാരണ ചെയ്തത്. രാവിലെ തന്നെ കേസ് പരിഗണനയ്ക്കു വന്നു. പ്രതികളുടെ അഭിഭാഷകരുടെ വാദമായിരുന്നു ആദ്യഘട്ടത്തിൽ.
വലിയ മാദ്ധ്യമശ്രദ്ധ കിട്ടിയ കേസായിരുന്നതിനാൽ നിരവധി മാദ്ധ്യമപ്രവർത്തകരും കോടതിയിലെത്തിയിരുന്നു. സോഫിയയുടെ സഹോദരി മാത്രമായിരുന്നു പ്രതികളുടെ ബന്ധുവായി കോടതിയിലുണ്ടായിരുന്നത്. ഇവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വിചാരണ തുടങ്ങിയതോടെ സോഫിയയെ വിചാരണ കോടതിയിലെ സ്‌ക്രീനിൽ കാണിച്ചു. വെളുത്തനിറത്തിലുള്ള വസ്ത്രത്തിനു മുകളിൽ കറുത്ത കോട്ടുമായിരുന്നു സോഫിയയുടെ വേഷം. ദുഃഖം തങ്ങിനിൽക്കുന്ന മുഖവുമായാണ് അവർ കോടതി നടപടികളിൽ പങ്കെടുത്തത്.
തുടക്കം മുതൽ വിതുമ്പുന്നുമുണ്ടായിരുന്നു സോഫിയ, ഇടയ്ക്കിടെ തൊണ്ടയിടറുകയും ചെയ്ത. മജിസ്ട്രേറ്റ് അഭിവാദ്യം ചെയ്തപ്പോൾ തൊണ്ടയിടറി കൊണ്ടായിരുന്നു സോഫിയയുടെ മറുപടി. വാദം നടക്കുന്ന സമയത്ത് വീഡിയോ നടപടികൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു സോഫിയ. ഇടയ്ക്കു പല തവണ കൈയുയർത്തി കണ്ണീർ തുടയ്ക്കുകയും വിതുമ്പുകയും ചെയ്തു. പത്തു മിനിട്ടിനു ശേഷമാണ് അരുണിനെ വീഡിയോ ലിങ്കിലൂടെ ഹാജരാക്കിയത്. വെളുത്ത ടീഷർട്ട് ധരിച്ചെത്തിയ അരുൺ ശാന്തനായിട്ടാണ് വിഡിയോയിൽ കണ്ടത്. ശാന്തമായി തന്നെ കോടതിയോട് സംസാരിക്കുകയും ചെയ്തു.
സാധാരണ മരണമായി അവസാനിക്കേണ്ടിയിരുന്ന സാമിന്റെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിലൂടെയായിരുന്നുവെന്ന് ആദ്യ ദിനത്തിലെ കോടതിയിലെ വാദങ്ങൾ അടിവരയിടുന്നു. സോഫിയും അരുണും തമ്മിലുള്ള ആറായിരത്തോളം ടെലിഫോൺ സംഭാഷണങ്ങൾ പൊലീസ് ചോർത്തിയിരുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. നൂറുമണിക്കൂറിലേറെയുള്ള സംഭാഷണങ്ങൾ ഇതിലുണ്ട്. ഇതിനു പുറമെ ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ വ്യാജ വേഷങ്ങളിൽ ഇവരെ സമീപിച്ച് വിവരങ്ങൾ ചോർത്തിയിരുന്നു. അതേസമയം, സോഫിയും അരുണും തമ്മിലുള്ള സംഭാഷണങ്ങളുടെയും രഹസ്യമായി ശേഖരിച്ച മറ്റു വിവരങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി നൽകാൻ പ്രോസിക്യൂഷൻ കാലതാമസം വരുത്തുന്നതിനെ കോടതി വിമർശിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്നാണ് കോടതി പറഞ്ഞത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകൻ അരുൺ കമലാസനനെയും (34) പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തത്.
സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി മെൽബൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുൺ ഓസ്ട്രേലിയയിൽ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയിരുന്നു. പിന്നീട് അരുൺ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു.
ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം. സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി.
ഓസ്ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ഓസ്ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. ഇതോടെ ഇവർ പ്രണയത്തിലായതോടെ സാമിന്റെ കുടുംബ ജീവിതം അസഹ്യമായി.
സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.