- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങി കിടന്ന ഭർത്താവിന് സയനൈഡ് കൊടുത്തുകൊന്ന സോഫിയ കാമുകനൊപ്പം ജീവിക്കാൻ മലയാളികളിൽ നിന്നും 15 ലക്ഷം രൂപയും ശേഖരിച്ചു; അകാലത്തിൽ ഭർത്താവ് മരിച്ച യുവതിക്ക് സഹായം നൽകിയവർ തലയിൽ കൈയും വച്ചിരിക്കുന്നു; പണപ്പിരിവിന് നേതൃത്വം നൽകിയ സഭ നേതൃത്വവും കുഴപ്പത്തിലായി
മെൽബൺ: ഭർത്താവിനെ അതീവ രഹസ്യമായി കൊന്ന സോഫി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെയും വഞ്ചിച്ചു! അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയിൽ ഇവിടുത്തെ മലയാളി സമൂഹം ആത്മാർത്ഥമായി സമാഹരിച്ച് നൽകിയ വൻ തുക സോഫിയും കൈപ്പറ്റുകയും ഇത് കാമുകനുമായി പങ്ക് വയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാമിന്റെ മരണ ശേഷം മെൽബണിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്കാണ് രണ്ട് മാസം മുമ്പ് സോഫിക്ക് പണം സമാഹരിച്ച് നൽകിയത്. മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളി നേതൃത്വം നൽകിയ സഹായനിധി സമാഹരണത്തിലൂടെ മുപ്പതിനായിരം ഓസ്‌ട്രേലിയൻ ഡോളറാണ്(15 ലക്ഷം രൂപ) സാഫിക്ക് നൽകിയിരുന്നത്. ഇടവകാംഗങ്ങൾക്ക് പുറമെ മെൽബണിലെ മലയാളി സമൂഹമൊന്നാകെ ഈ നിധിയിലേക്ക് കൈയയച്ച് സംഭാവനകൾ നൽകിയിരുന്നു പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം എബ്രഹാം(33) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, കാമുകൻ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകിയാണ് സാമിനെ കൊന്നതെന്ന് മെൽബൺ പൊലിസ് കണ്ടെത്തി. പുനലൂർ കരവാളൂർ ആലക്കുന്
മെൽബൺ: ഭർത്താവിനെ അതീവ രഹസ്യമായി കൊന്ന സോഫി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെയും വഞ്ചിച്ചു! അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയിൽ ഇവിടുത്തെ മലയാളി സമൂഹം ആത്മാർത്ഥമായി സമാഹരിച്ച് നൽകിയ വൻ തുക സോഫിയും കൈപ്പറ്റുകയും ഇത് കാമുകനുമായി പങ്ക് വയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാമിന്റെ മരണ ശേഷം മെൽബണിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്കാണ് രണ്ട് മാസം മുമ്പ് സോഫിക്ക് പണം സമാഹരിച്ച് നൽകിയത്. മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളി നേതൃത്വം നൽകിയ സഹായനിധി സമാഹരണത്തിലൂടെ മുപ്പതിനായിരം ഓസ്‌ട്രേലിയൻ ഡോളറാണ്(15 ലക്ഷം രൂപ) സാഫിക്ക് നൽകിയിരുന്നത്. ഇടവകാംഗങ്ങൾക്ക് പുറമെ മെൽബണിലെ മലയാളി സമൂഹമൊന്നാകെ ഈ നിധിയിലേക്ക് കൈയയച്ച് സംഭാവനകൾ നൽകിയിരുന്നു
പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം എബ്രഹാം(33) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, കാമുകൻ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകിയാണ് സാമിനെ കൊന്നതെന്ന് മെൽബൺ പൊലിസ് കണ്ടെത്തി. പുനലൂർ കരവാളൂർ ആലക്കുന്നിൽ എബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. രണ്ടു വർഷം മുമ്പാണ് യുഎഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്ന സാം സോഫിക്കും നാലു വയസുള്ള കുട്ടിക്കുമൊപ്പം ആസ്‌ട്രേലിയയിൽ താമസമാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ സാം മാത്യുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സോഫി സാമിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
ഇതിന് ശേഷം സോഫിയ ഓസ്‌ട്രേലിയയിൽ മടങ്ങിയത്തി സഹതാപ തരംഗം സൃഷ്ടിച്ചു. ഇതിലാണ് മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളി അധികൃതരും വീണത്. ഓസ്‌ട്രേലിയിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്ക് പ്രതിയും സാമിന്റെ ഭാര്യയുമായ സോഫിക്കു നൽകിയിരുന്നു. രണ്ടുമാസം മുമ്പാണ് സഹായനിധി സോഫിക്ക് മലയാളിസമൂഹം കൈമാറിയത്. മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം ഓസ്‌ട്രേലിയൻ ഡോളറാണ് ശേഖരിച്ചത്. ഇടവകാംഗങ്ങൾ മാത്രമല്ല, മെൽബണിലെ മലയാളി സമൂഹവും ഈ ഉദ്യമത്തോട് സഹകരിച്ചിരുന്നു. സാമിന്റെ കൊലയ്ക്ക് പിന്നിൽ സോഫിയയാണെന്ന വെളിപ്പെടുത്തലെത്തിയതോടെ പള്ളിയും വെട്ടിലായി. പള്ളി അധികാരികളുടെ ആവശ്യപ്രകാരം വൻതുകകൾ നൽകിയ പലരും തിരിച്ചു ചോദിക്കുന്നതായും സൂചനയുണ്ട്. സാമൂഹിക പ്രതിബന്ധതയുടെ പേരിലാണ് പിരിവ് നടത്തിയതെന്നും സോഫിയയുടെ വഞ്ചനയിൽ പള്ളി അധികാരികൾ വീഴുകയായിരുന്നുവെന്നുമാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. സോഫിയയുടെ വേദനയിൽ മനസ്സലിഞ്ഞവരാണ് പണം നൽകിയത്. സോഫിയും കുട്ടിയും അനാഥയാകരുതെന്ന് മാത്രമായിരുന്നു കുടുംബ സഹായ നിധിയുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ കാമുകനുമായുള്ള ഒത്തുകളിയായിരുന്നുവെന്ന് വ്യക്തമാകുമ്പോൾ ഞെട്ടലിലാണ് പള്ളി അധികാരികളും.
ഒക്ടോബർ 14നാണ് സാം ഏബ്രഹാമിനെ മരിച്ചനിലയിൽ എപ്പിങ്ങിലെ വീട്ടിൽ കണ്ടെത്തിയത്. ഒക്ടോബർ 13നോ 14നോ കൊല നടന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. ഈ വീട്ടിലെയും സമീപസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും വീട്ടിൽ നിന്ന് ഡിഎൻഎ സാംപിളുകളും ഓസ്‌ട്രേലിയൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സോഫിയും അരുൺ കമലാസനനും ഇനി കോടതിയിൽ ഹാജരാവേണ്ടത് ഫെബ്രുവരി 13നാണ്. ഇതിനകം പൊലീസ് തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് നൽകണം. പ്രതികൾ ഇരുവരും തമ്മിലുള്ള മൂന്നുമാസത്തെ ടെലഫോൺ സംഭാഷണമാണ് കേസിലെ മറ്റൊരു നിർണായകതെളിവ്. മലയാളത്തിലുള്ള ഈ സംഭാഷണം പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയതും. ഇത് അപ്പാടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കോടതിയിൽ സമർപ്പിക്കും. സോഫിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇവരുടെ നാലുവയസുള്ള കുഞ്ഞ്. കുഞ്ഞിനെ ഇവർക്കൊപ്പം നിർത്താൻ ഓസ്‌ട്രേലിയയിലെ നിയമം അനുവദിക്കുന്നില്ല. സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റേണ്ടിവരും.
സോഫിയുടേയും അരുണിന്റേയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഇവരാണെന്ന് കണ്ടെത്തുകയായിരുന്നു. മുമ്പും പലതവണ സാമിനെ വകവരുത്താൻ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതെന്നും കണ്ടെത്തി. സാം മരിച്ച ദിവസം സാമിന്റെ വീട്ടിൽ അരുൺ എത്തിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചു. പ്രതികൾ, മാസങ്ങളോളം മലയാളത്തിൽ നടത്തിയ സംഭാഷണങ്ങൾ വിവർത്തനം ചെയ്ത് പൊലിസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. കൊല നടന്ന് 10 മാസത്തിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. സാമിന്റെ മരണ ശേഷം സോഫി എപ്പിങ്ങിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് പള്ളിയെ സമർത്ഥമായി ഉപയോഗിച്ച് സോഫി പണപ്പിരിവ് നടത്തിയതെന്നാണ് സൂചന.
മെൽബണിൽ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയ സാം താൻ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നൽകിയിരുന്നതായി വിവരവും പുറത്തുവന്നിരുന്നു. ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരികയെന്ന് കഴിഞ്ഞ തവണ നാട്ടിൽ എത്തിയപ്പോൾ സാം ബന്ധുവീടുകളിലെ സന്ദർശനവേളയിൽ പറയുകയും ചെയ്തിരുന്നു. സോഫിയുടെ കാമുകനായ അരുൺ കമലാസനൻ നേരത്തേ കാറിൽ വച്ച് കൊല്ലാൻ ശ്രമം നടത്തിയതും സോഫിയയുടെ സ്വഭാവത്തെക്കുറിച്ചും നേരത്തേ തന്നെ അടുത്ത ചില ബന്ധുക്കളോട് സാം സൂചിപ്പിച്ചിരുന്നു. മരണത്തിൽ ഭാര്യയുടെ പങ്കിനെക്കുറിച്ച് നേരത്തേ തന്നെ വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരായ സാമിന്റെയും സോഫിയയുടേയും ബന്ധത്തിൽ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് വീട്ടുകാർ മിണ്ടാതിരുന്നത്. ഇതെല്ലാം ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. എന്നിട്ടും പള്ളി കേന്ദ്രീകരിച്ച് വൻ പിരിവ് നടന്നുവെന്നത് ദുരൂഹമായി തുടരുകയാണ്.
സ്‌കൂൾ കാലം മുതൽ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടർന്നു. ഒടുവിൽ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്‌ട്രേലിയയിലേക്ക്. മെൽബണിൽ ഭാർത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോൾ മുൻ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയിൽ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി. ഇതോടെയാണ് കുടുംബപ്രശ്‌നങ്ങൾ തുടങ്ങിയത്. ഇതിനിടയിൽ സോഫിക്കും സാമിനും ഒരു ആൺ കുഞ്ഞുപിറന്നു. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭർത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ സയനൈയ്ഡ് കൊടുത്തുകൊന്നത്.