- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് ചിരികൾക്കിടയിൽ സാമന്തയും നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും! എനിക്കറിയില്ല ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്; വിവാഹ ദിനത്തിലെ ഒരു ദൃശ്യമാണിത്; വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് സാമന്ത
ഹൈദരാബാദ്: ഹൈന്ദവ ആചാര പ്രകാരം അമ്പലത്തിൽ ആരംഭിച്ച ചടങ്ങ് പള്ളിയിൽ നടത്തിയ മോതിരമാറ്റ ചടങ്ങോട് കൂടി സമാപിച്ചു. അങ്ങനെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇനി കുടുംബ ജീവിതം. ചടങ്ങുകൾക്കിടിയിൽ വിവാഹ ദിനത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സാമന്ത. വെള്ളിയാഴ്ച വൈകുന്നേരം ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താൽ കരയുന്ന ചിത്രമാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമായി സാമന്ത പോസ്റ്റ് ചെയ്തത്. അലെൻ ജോസഫിനാണ് ഈ ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവൻ സാം നൽകിയത്. 'എനിക്കറിയില്ല ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹ ദിനത്തിലെ ഒരു ദൃശ്യമാണിത്. വികാര ഭരിതമായ ഈ നിമിഷം എന്നന്നേയ്ക്കുമായി പകർത്തിയത് അലെൻ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാൾ യഥാർത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തിൽ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികൾക്കിടയിൽ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും' എന്ന് സാമന്ത കുറിച്ചു. മെഹന്തി, ഹിന്ദു-ക്രിസ്ത്യൻ
ഹൈദരാബാദ്: ഹൈന്ദവ ആചാര പ്രകാരം അമ്പലത്തിൽ ആരംഭിച്ച ചടങ്ങ് പള്ളിയിൽ നടത്തിയ മോതിരമാറ്റ ചടങ്ങോട് കൂടി സമാപിച്ചു. അങ്ങനെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇനി കുടുംബ ജീവിതം.
ചടങ്ങുകൾക്കിടിയിൽ വിവാഹ ദിനത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സാമന്ത. വെള്ളിയാഴ്ച വൈകുന്നേരം ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താൽ കരയുന്ന ചിത്രമാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമായി സാമന്ത പോസ്റ്റ് ചെയ്തത്. അലെൻ ജോസഫിനാണ് ഈ ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവൻ സാം നൽകിയത്.
'എനിക്കറിയില്ല ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹ ദിനത്തിലെ ഒരു ദൃശ്യമാണിത്. വികാര ഭരിതമായ ഈ നിമിഷം എന്നന്നേയ്ക്കുമായി പകർത്തിയത് അലെൻ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാൾ യഥാർത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തിൽ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികൾക്കിടയിൽ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും' എന്ന് സാമന്ത കുറിച്ചു.
മെഹന്തി, ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങൾ എന്നിവയുടെ ചിത്രമെല്ലാം സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറിനു ഹൈന്ദവാചാരപ്രകാരം ആരംഭിച്ച വിവാഹ ചടങ്ങുകൾക്ക് ശനിയാഴ്ച പള്ളിയിൽ നടന്ന മോതിരം മാറൽ ചടങ്ങോടെ സമാപനമായി. വെള്ളിയാഴ്ച മെഹന്ദി ചടങ്ങുകൾക്കൊടുവിൽ അർധരാത്രിയോടെ സാമന്തയുടെ കഴുത്തിൽ നാഗചൈതന്യ താലി ചാർത്തി. നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണു സാമന്ത അണിഞ്ഞിരുന്നത്. മുണ്ടും കുർത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം.
രണ്ടുദിവസമായി ഗോവയിൽ നടന്ന വിവാഹ മാമാങ്കത്തിനു 10 കോടി രൂപ ചെലവായെന്നാണു കണക്ക്. ഹൈദരാബാദിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾമൂലം ബഹാമാസ് ദ്വീപിലേക്കുള്ള ഹണിമൂൺ യാത്ര ഡിസംബറിലേക്കു മാറ്റിവച്ചിരിക്കുകയാണ്. നാഗചൈതന്യയുടെയും സാമന്തയുടെയും പേരുകൾ ചേർത്ത് രവമശമൊ എന്ന ഹാഷ് ടാഗിലാണു സമൂഹമാധ്യമങ്ങൾ താരവിവാഹം ആഘോഷിച്ചത്. നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ നാഗാർജുന ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ഒടുവിൽ 'ചായ്സം' സന്തോഷം ഔദ്യോഗികമായി.