തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന വിവാഹത്തിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരുകയാണ്. സൂപ്പർതാരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയു വിവാഹ വീഡിയോയും ഫോട്ടോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഒടുവിൽ വിവാഹശേഷമുള്ള നടിയുടെ ചിത്രങ്ങൾ വരെ സോഷ്യൽമീഡിയയിൽ ഹിറ്റാണ്.ആർഭാടങ്ങൾ ഒന്നും ഇല്ലാതെ കഴുത്തിൽ താലിയണിഞ്ഞു സമാന്തയും ടീഷർട്ട് ധരിച്ചു നിൽക്കുന്ന നാഗചൈതന്യയുമാണു ചിത്രത്തിൽ. വിവാഹ സൽക്കാരത്തിനു ശേഷം ഗോവയിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്.

വിവാഹ ആഘോഷങ്ങൾക്കിടെ അടിപൊളി ഗാനങ്ങൾക്ക് ചുവടുവയ്ക്കുന്ന നാഗ ചൈതന്യയുടെയും സാമന്തയുടെയും വീഡിയോയും പ്രചരിക്കുന്നുണ്ട്. ഗോവയിൽ വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യയും തെന്നിന്ത്യൻ താരറാണി സാമന്തയും കഴിഞ്ഞ ആറിന് വിവാഹിതരായത്.

ഹൈന്ദവ ആചാര പ്രകാരം അമ്പലത്തിൽ ആരംഭിച്ച ചടങ്ങ് പള്ളിയിൽ നടത്തിയ മോതിരമാറ്റ ചടങ്ങോട് കൂടിയാണ് സമാപിച്ചത്.രണ്ടുദിവസമായി ഗോവയിൽ നടന്ന വിവാഹ മാമാങ്കത്തിനു 10 കോടി രൂപ ചെലവായെന്നാണു കണക്ക്. ഹൈദരാബാദിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾമൂലം ബഹാമാസ് ദ്വീപിലേക്കുള്ള ഹണിമൂൺ യാത്ര ഡിസംബറിലേക്കു മാറ്റിവച്ചിരിക്കുകയാണ്. നാഗചൈതന്യയുടെയും സാമന്തയുടെയും പേരുകൾ ചേർത്ത് രവമശമൊ എന്ന ഹാഷ് ടാഗിലാണു സമൂഹമാധ്യമങ്ങൾ താരവിവാഹം ആഘോഷിച്ചത്. നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ നാഗാർജുന ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ഒടുവിൽ 'ചായ്‌സം' സന്തോഷം ഔദ്യോഗികമായി.