- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗലിദ് പാരായണവും അന്നദാനവുമൊരുക്കി സമസ്ത ബഹ്‌റൈൻ നബിദിനാഘോഷം; 'മീലാദ് മീറ്റ്' നബിദിന സംഗമം ഇന്ന് ഓൺലൈനിൽ
മനാമ: അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ 1495ാം ജന്മദിനം സമസ്ത ബഹ്‌റൈൻ സമുചിതം ആഘോഷിച്ചു.
കോവിഡ് പ്രോട്ടോക്കോളനുസരിച്ച് സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ കേന്ദ്രങ്ങളിൽ ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും നേതൃത്വത്തിൽ മൗലിദ് പാരായണം, പ്രവാചക സന്ദേശ- പ്രകീർത്തന- പ്രാർത്ഥനാ സദസ്സുകൾ, അന്നദാനം എന്നിവ ഒരുക്കിയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്.
സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനമായ മനാമയിൽ നടന്ന മൗലിദ് പാരായണത്തിനും ഭക്ഷണ വിതരണത്തിനും മനാമയിലെ സമസ്ത ബഹ്‌റൈൻ ഭാരവാഹികളും വിഖായ പ്രവർത്തകരും നേതൃത്വം നൽകി.
ഓൺലൈനിൽ നടന്ന പ്രാർത്ഥനാ ചടങ്ങിന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി.
ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം 8 മണിക്ക്) നടക്കുന്ന 'മീലാദ് മീറ്റ്' ഓൺലൈൻ നബിദിന സംഗമം ഫഖ്‌റുദ്ധീൻ കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റും ഇബാദ് ചെയർമാനുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സുബൈർ ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ തത്സമയ സംപ്രേഷണം https://www.facebook.com/SamasthaBahrain എന്ന ഫൈസ് ബുക്ക് പേജിൽ ഉണ്ടായിരിക്കും. Zoom Meet ലിങ്ക്: https://us02web.zoom.us/j/83214054285, Meeting ID: 832 1405 4285. ഒരു മാസം നീണ്ടു നിൽക്കുന്ന സമസ്ത മീലാദ് കാംപയിന്റെ ഭാഗമായി വിവിധ ഏരിയകളിലും വൈവിധ്യമാർന്ന നബിദിന പരിപാടികൾ നടക്കും.