മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചിച്ചു.

നീണ്ട നാലു പതിറ്റാണ്ടു കാലം ഈ രാജ്യത്തെ സുസ്ഥിതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ബഹു. പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണ്, പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കും ഇവിടെ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സന്തുഷ്ട ജീവിതം നയിക്കാനദ്ദേഹം അവസരമൊരുക്കിയിരുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യൻ ഭരണാധികാരികളെയും നേതാക്കളെയും പ്രത്യേകം പരിഗണിക്കാനും നയതന്ത്രബന്ധങ്ങൾ നിലനിർത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ബഹു. പാണക്കാട് ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ബഹ്‌റൈനിലെത്തിയപ്പോൾ അവരെ സ്വീകരിച്ചതും കൂടിക്കാഴ്ചക്ക് അവസരം നൽകിയതും ഓർക്കുന്നു.

അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താൻ ബഹ്‌റൈൻ രാജാവിനും മറ്റു ഭരണാധികാരികൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും സമസ്ത ബഹ്‌റൈൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.