ജിദ്ദ: നാട്ടിലേക്ക് പോകുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം പിൻവലിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ് ഐ സി) ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർക്കും കുടുംബ സമേതം നാട്ടിൽ പോകുന്നവർക്കും പ്രസ്തുത ടെസ്റ്റ് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസവും സൃഷ്ടിക്കുന്നുണ്ടെന്നും പ്രവാസികൾ നാട്ടിൽ എത്തിയ ഉടനെ വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റ് നടത്തുന്നതിനാൽ വിദേശത്ത് വെച്ചുള്ള ടെസ്റ്റ് ഒഴിവാക്കണമെന്നും എസ് ഐ സി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെത്തുന്ന പ്രവാസികൾക്ക് നിലവിലുള്ള രണ്ടാഴ്ചത്തെ ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി കുറക്കണെമന്നും ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബുബക്കർ ദാരിമി ആലമ്പാടി,നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടിഎന്നിവർ ആവശ്യപ്പെട്ടു.