- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ജനറൽ സെക്രട്ടറിയായി ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു; ബഹുഭാഷാ പണ്ഡിതൻ നിയമിതനായത് സൈനുദീൻ മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) ജനറൽ സെക്രട്ടറിയായി പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. നിലവിൽ സമസ്ത സെക്രട്ടറിയായിരുന്നു. ഒഴിവു വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് പിപി ഉമർ മുസ്ലിയാരെയും തെരഞ്ഞെടുത്തു. സമസ്ത വൈസ്പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് സമസ്ത ഓഡിറ്റോറി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) ജനറൽ സെക്രട്ടറിയായി പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. നിലവിൽ സമസ്ത സെക്രട്ടറിയായിരുന്നു.
ഒഴിവു വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് പിപി ഉമർ മുസ്ലിയാരെയും തെരഞ്ഞെടുത്തു. സമസ്ത വൈസ്പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മുശാവറ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
1986 മുതൽ അവിഭക്ത സമസ്തയിൽ മുശാവറ അംഗമായി പ്രവർത്തനം ആരംഭിച്ച ആലിക്കുട്ടി മുസ്ലിയാർ 2010 മുതൽ സമസ്ത സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാിരുന്നു. 1945ൽ ജനനം. 1968ൽ ഫൈസി പണ്ഡിത ബിരുദവും ബൗധികവിഷയങ്ങളിൽ പ്രാവീണ്യം നേടുകയും ചെയ്തു. 1970 ൽ സമസ്ത താലൂക്ക് സെക്രട്ടറിയായും 1976ൽ മലപ്പുറം ജില്ലാ സക്രട്ടറിയായും പ്രവർത്തിച്ചു. ആഗോള പണ്ഡിതർക്കിടയിൽ സുപരിചിതനും ബഹുഭാഷാ പണ്ഡിതനുമാണ് ആലിക്കുട്ടി മുസ്ലിയാർ.
ജാമിഅ നൂരിയ്യ പ്രിൻസിപ്പൽ, അഖിലേന്ത്യാ സുന്നി യൂത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, നിരവധി മഹല്ല് ഖാസി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ചെറുശ്ശേരി സൈനുദീൻ മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തത്.