- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അയർലണ്ടിനു പിന്നാലെ അമേരിക്കയും; സ്വവർഗ വിവാഹം നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി; സ്വവർഗ വിവാഹത്തിന് ഭരണഘടന നിയമസാധുത നൽകുന്നുവെന്ന് പരാമർശം
വാഷിങ്ടൺ: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകി സുപ്രീം കോടതിവിധി. സ്വവർഗാനുരാഗികൾക്ക് പരസ്പരം വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും അമേരിക്കൻ ഭരണഘടന അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗികൾക്കായുള്ള സംഘടനകളുടെ ദീർഘകാലത്തെ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്നാണ് പറയപ്പെടുന്ന
വാഷിങ്ടൺ: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകി സുപ്രീം കോടതിവിധി. സ്വവർഗാനുരാഗികൾക്ക് പരസ്പരം വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും അമേരിക്കൻ ഭരണഘടന അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗികൾക്കായുള്ള സംഘടനകളുടെ ദീർഘകാലത്തെ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്നാണ് പറയപ്പെടുന്നത്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ യുഎസിലെ 50 സംസ്ഥാനങ്ങളിലും സ്വവർഗ വിവാഹം നിയമവിധേയമായിരിക്കുകയാണ്. സ്വവർഗവിവാഹത്തിലൂടെ ഭരണഘടനാ പരമായ തുല്യതയാണ് കൈവരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ ട്വിറ്ററിൽ അറിയിച്ചു.
രാജ്യത്തെ 36 സംസ്ഥാനങ്ങളിൽ സ്വവർഗവിവാഹം നിയമവിധേയമാണെങ്കിലും 13 സംസ്ഥാനങ്ങൾ ഇപ്പോഴും ഇതിനെ എതിർക്കുന്നുണ്ട്. അലബാമയിലാകട്ടെ സ്വവർഗ വിവാഹത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനുള്ള പോരാട്ടത്തിലുമാണ്. 2004-ൽ മസാച്യുസെറ്റ്‌സ് ആണ് ആദ്യമായി സ്വവർഗ വിവാഹം നിയമവിധേയമാക്കിയ അമേരിക്കൻ സംസ്ഥാനം. അമേരിക്കയിൽ അടുത്ത കാലത്ത് സ്വവർഗ വിവാഹത്തോടുള്ള സമീപനത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കവേയാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അതേസമയം സ്വവർഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് ഇന്ന് റെയിൽബോ നിറത്തിൽ കുളിച്ചു. സ്വവർഗാനുരാഗികളുടെ ആവശ്യത്തെ പിന്തുണച്ച് നേരത്തെ ഒബാമ സർക്കാരും രംഗത്തെത്തിയിരുന്നു. തുല്യതയിലേക്കുള്ള വലിയ ചുവടുവയ്പാണിതെന്നും മറ്റാരേയും പോലെ തന്നെ സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം കൈവന്നുവെന്നുമാണ് ഒബാമ ട്വീറ്റ് ചെയ്തിരിക്കുന്നത്.