- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഓസ്‌ട്രേലിയൻ നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ
മെൽബൺ: സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഓസ്‌ട്രേലിയൻ തലസ്ഥാന നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പ്രകടനം നടത്തി. സിഡ്‌നിയിൽ നടന്ന പ്രകടനത്തെ തുടർന്ന് ജോർജ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടയ്ക്കുകയും 4000 ത്തോളം വരുന്ന പ്രകടനക്കാർക്ക് സിറ്റി സെന്റെറിൽ നിന്നും കിഴക്കൻ സബർബുകളിലൊന്നായ ഡാർലിങ്ഹഴ്സ്റ്റിലേയ്ക്ക് മാർച്ച് ചെയ്യാൻ അവസരമൊരുക്കുകയു
മെൽബൺ: സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഓസ്‌ട്രേലിയൻ തലസ്ഥാന നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പ്രകടനം നടത്തി. സിഡ്‌നിയിൽ നടന്ന പ്രകടനത്തെ തുടർന്ന് ജോർജ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടയ്ക്കുകയും 4000 ത്തോളം വരുന്ന പ്രകടനക്കാർക്ക് സിറ്റി സെന്റെറിൽ നിന്നും കിഴക്കൻ സബർബുകളിലൊന്നായ ഡാർലിങ്ഹഴ്സ്റ്റിലേയ്ക്ക് മാർച്ച് ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തു.
പ്രകടനം ആരംഭിക്കുന്നതിന് മുൻപ് വിവാഹ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന ഇതിന്റെ സംഘാടകരും യുണിയൻ അധികൃതരും ന്യൂട്ടനിലെ ഗ്രീൻ പാർട്ടി എംപി ജെന്നി ലിയൊങ്ങും ടൗൺ ഹാളിന് പുറത്ത്, കുട്ടികൾ തൊട്ട് പ്രായമായവർ വരെയുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. 'ആക്ഷൻ എഗൈൻസ്റ്റ് ഹോമോഫോബിയ'എന്ന കമ്യൂണിറ്റി ഗ്രൂപ്പാണ് പ്രകടനം സംഘടിപ്പിച്ചത്. ഈ വാരാന്ത്യത്തിൽ രാജ്യത്ത് നടന്ന നിരവധി പ്രതിഷേധ പ്രകടനങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്.
ഇതിന്റെ ഭാഗമായി ഇന്നലെ ബ്രിസ്ബയ്‌നിലും പ്രകടനം സംഘടിപ്പിച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെ മുൻനിർത്തി സ്വവർഗ്ഗ വിവാഹം എന്ന ആശയത്തോട് രാഷ്ട്രീയകക്ഷികൾക്ക് പൊതുവെ അനുകൂല നിലപാടാണുള്ളതെങ്കിലും കത്തോലിക്ക മതമുൾപ്പെടെയുള്ള പ്രബല മതവിഭാഗങ്ങളുടെ എതിർപ്പുമൂലമാണ് ഈ നിയമം നടപ്പാക്കാനാവാത്തത്.