കൊച്ചി: ഐസിസ് തീവ്രവാദികൾക്കിടയിലെ മലയാളി മുഖമാണ് സമീർ അലി. ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ചും അമുസ്ലിംങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങാൻ പ്രേരിപ്പിച്ചുമുള്ള പോസ്റ്റുകളിട്ട സമീർ അലി ഇപ്പോഴും ഫെയ്‌സ് ബുക്കിൽ സജീവമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അന്വേഷണ ഏജൻസികൾക്ക് ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല.

ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഔദ്യോഗിക മലയാളം വെബ്സൈറ്റായ അൽമുഹാജിറൂൻ വീണ്ടും തുറന്നതിനു പിന്നിലും സമീർ അലിയായിരുന്നു. സമീർ അലിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മുഹാജിർ ബ്ലോഗിന്റെ തിരിച്ചു വരവ് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും ലിങ്കുകളും ഇട്ടത്. ഇത് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് പുറത്തു വിടുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സമീർ അലി എന്ന ഈ അക്കൗണ്ടുമായും മുഹാജിർ ബ്ലോഗുമായും ബന്ധപ്പെട്ട അറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പക്ഷേ ഇപ്പോഴും സമീർ അലി ഫെയ്‌സ് ബുക്കിൽ മലയാളത്തിൽ പോസ്റ്റിടുന്നു. അക്രമത്തിന് ആളുകളോട് ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം.

നാല് വശത്തും യുദ്ധത്തിൽ വീർപ്പുമുട്ടിക്കപ്പെട്ട ദൗലത്തുൽ ഇസ്ലാമിന്റെ ഇപ്പോഴത്തെ സ്ട്രാറ്റജി തങ്ങളോട് യുദ്ധത്തിന് വരുന്നവരോട് യുദ്ധം ചെയ്യുക എന്നതാണ്. അതിനുള്ള കഴിവേ ഇപ്പോൾ ദൗലക്കുള്ളൂ. സിയോണിസ്റ്റുകൾക്കെതിരെയുള്ള യുദ്ധമുഖം ഇൻശാ അള്ളാ അതിനു ശേഷം തുറക്കും. പക്ഷെ അവർക്കെതിരെ പോരാടാൻ സാധിക്കുന്ന എല്ലാ മുസ്ലീങ്ങളോടും പോരാടാൻ ഷെയ്ഖ് ബാഗ്ദാദി ഉത്തരവ് ഇട്ടിട്ടുണ്ടെന്നാണ് സമീർ അലിയുടെ പുതിയ ആഹ്വാനം.

ഫലസ്തീനിൽ പോയി യുദ്ധം ചെയ്യാൻ കഴിയില്ല എങ്കിലും ഇന്ത്യയിൽ വരുന്ന സിയോണോസ്റ്റുകളെ ആക്രമിക്കൻ അന്‌സാറുൽ ഖിലാഫ കേരള ഘടകം തീരുമാനിച്ചതു അതുകൊണ്ടാണ്. ഇന്ത്യയെ ഒരു സുരക്ഷിത താവളം ആയി കാണുന്ന യഹൂദന്മാർക്കു അത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്താൻ ആണ് കോടയ്ക്കനലാലിൽ ടൂറിന് വരുന്ന ഇസ്രയേലി ടൂറിസ്റ്റുകളെ കൂട്ടക്കൊല നടത്താൻ ഞങ്ങൾ പദ്ധതി ഇട്ടതു, തയ്യാറെടുത്തത്, പക്ഷെ അല്ലാഹുവിന്റെ ഖദർ മറ്റൊന്ന് ആയിരുന്നു, പിള്ളേർ അറസ്റ്റിൽ ആയിപ്പോയി. ഇല്ല എങ്കിൽ ഇന്ത്യയിൽ ദൗലത്തുൽ ഇസ്ലാമിന്റെ ജിഹാദ് യഹൂദന്മാരുടെ ചോരയിൽ തുടങ്ങിയ വാർത്ത നിങ്ങൾ കേൾക്കുമായിരുന്നു. പക്ഷെ അവർ അറസ്റ്റിൽ ആയെങ്കിലും പുറത്തുള്ള ഇതര അൻസാറുകൾ മറ്റൊരു പ്ലാൻ തയ്യാറെടുക്കുന്നു, ഇൻശാ അള്ളാ. ദൗല ഇസ്രയേലിനു എതിരെ യുദ്ധം ചെയ്ത വാർത്ത ഇന്ത്യയിൽ നിങ്ങള്ക്ക് കേൾക്കാമെന്നും സമീർ അലി പുതിയ പോസ്റ്റിൽ പറയുന്നു.

ഞങ്ങൾകുറപ്പുണ്ട്, ഇപ്പോൾ സേവ് ഗസ്സ എന്ന് പറഞ്ഞു മോങ്ങുന്നവർ യഹൂദപരിഷകൾ കൊല്ലപ്പെട്ടാൽ അവർക്കു വേണ്ടിയും കരയും എന്ന്. ഞങ്ങളുടെ ജിഹാദിനെ അപലപിക്കാൻ അവർ മുൻപന്തിയിൽ ഉണ്ടാകും. കപടന്മാർ ആരൊക്കെ എന്ന് സമൂഹത്തിനു മുന്നിൽ മാനിഫെസ്‌റ് ചെയ്യാൻ വേണ്ടിയാണ് യഹൂദന്മാരെ തന്നെ ആദ്യ ടാര്‌ജെട് ആയി സെലക്ട് ചെയ്തത്. ഞങ്ങൾ ശ്രമിക്കുക എങ്കിലും ചെയ്തു. ഇസ്രയേലിനു എതിരെ എന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല എന്ന് കരയുന്ന നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങളുടെയും കണ്മുന്നിൽ കൂടെയാണ് യഹൂദന്മാർ നടക്കുന്നത്. ഒരു വിഭാഗത്തിന് എതിരെ ഇസ്ലാം യുദ്ധത്തിൽ ആണെങ്കിൽ അവരെ ലോകത്തു എവിടെ വച്ചും ആക്രമിക്കാം എന്നതണ് ജിഹാദിൽ നിയമം. യഹൂദന്മാരെ ഫലസ്തീനിൽ വച്ച് മാത്രമേ കൊല്ലാൻ പാടുള്ളൂ എന്ന ഒരു ശരീഅഃ നിർബന്ധവുമില്ല.

അവരെ ഫലസ്തീനിൽ കിട്ടില്ല എങ്കിൽ കേരളത്തിൽ വച്ച് തീർക്കു. മുനഫിഖുകളുടെ കപടക്കണ്ണീർ മാറ്റിവെചിട്ടു. ഞങ്ങളുടെ ആത്മാർഥത ഞങ്ങൾ തെളിയിച്ചതാണ്, ഞങ്ങളുടെ അൻസാറുകളുടെ ജയിൽവാസം അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ സാക്ഷ്യം ആണ്. നിങ്ങളുടെ ആത്മാർത്ഥ നിങ്ങൾ തെളിയിക്കൂവെന്നാണ് ആഹ്വാനം. ഈ പോസ്റ്റ് ഇട്ടത് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോഴും ഈ അക്കൗണ്ട് ക്ലോസ് ചെയ്യിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് മനസ്സിലാക്കിയാണ് സമീർ അലി വെല്ലുവിളികൾ സജീവമാക്കുന്നത്.

കനകമലയിൽ നിന്ന് ഒക്ടോബറിൽ എൻ.ഐ.എ പിടികൂടിയവരിൽപ്പെട്ട മൻസീദ് എന്നയാളാണ് സമീർ അലിക്കു പിന്നിലെന്ന് പൊലിസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. എന്നാൽ, മൻസീദ് എൻ.ഐ.എ കസ്റ്റഡിയിൽ കഴിയുമ്പോഴും സമീർ അലി എന്ന അക്കൗണ്ട് ഫേസ്‌ബുക്കിൽ സജീവമാണെന്ന് വ്യക്തമാവുകയാണ് ഇപ്പോൾ.