- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടുകാരി പ്രമീള ജയ്പാൽ ഇത്തവണയും ജയിച്ചുകയറിയെങ്കിലും കളം പിടിക്കാനാവാതെ ഇന്ത്യൻവംശജരുടെ സമൂസ കോക്കസ്; യുഎസ് ജനപ്രതിനിധിസഭയിലേക്ക് മത്സരിച്ച 12 പേരിൽ ജയം കണ്ടത് നാലുസിറ്റിങ് അംഗങ്ങൾ മാത്രം; കുടിയേറ്റക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ശബ്ദുയർത്തുന്ന പ്രമീളയ്ക്ക് ഈ ജയം ഇരട്ടിമധുരം
വാഷിങ്ടൻ: അമേരിക്കൻ കോൺഗ്രസിൽ അംഗസംഖ്യ ഉയർത്താനുള്ള ഇന്ത്യൻ-അമേരിക്കക്കാരുടെ അനൗദ്യോഗിക ഗ്രൂപ്പായ സമൂസ കോക്കസിന് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി. നാല് സിറ്റിങ് അംഗങ്ങളെ മാത്രമേ കരകയറ്റാൻ കഴിഞ്ഞുള്ളുവെന്നതാണ് കോക്കസിന്റെ വളർച്ചയെ പിറകോട്ടടിച്ചത്. ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യൻ വംശജരാണ് മത്സരിച്ചത്. ഇലിനോയിയിൽ ഇന്ത്യൻ വംശജർ തമ്മിലുള്ള മൽസരത്തിൽ രാജ കൃഷ്ണമൂർത്തി ജയിച്ചു. ജിതേന്ദർ ദിഗ്വങ്കറെയാണു പരാജയപ്പെടുത്തിയത്. പ്രമീള ജയപാൽ (വാഷിങ്ടൻ), റോ ഖന്ന (കലിഫോർണിയ), ആമി ബേറ (കലിഫോർണിയ) എന്നിവരും ജയിച്ചു. സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകളിലേക്കും സംസ്ഥാന സെനറ്റുകളിലേക്കുമായി മൊത്തം നൂറോളം ഇന്ത്യൻ വംശജരാണു മൽസരിച്ചത്. ഇതിൽ ഇന്ത്യൻ വംശജൻ മുജ്തബ മുഹമ്മദ് നോർത്ത് കാരലൈന സ്റ്റേറ്റ് സെനറ്റിലേക്കും റാം വില്ലിവലം, ഇലിനോയ് സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു. ജനപ്രതിനിധി സഭയിലേക്കുള്ള്ള സ്ഥാനാർത്ഥികളായി ഇന്ത്യൻ സ്ഥാനാർത്ഥികളിൽ പലരും മികച്ച പോരാട്ടം കാഴ്ചവച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു. യുഎസ് ജനപ്രതിനിധി സഭ
വാഷിങ്ടൻ: അമേരിക്കൻ കോൺഗ്രസിൽ അംഗസംഖ്യ ഉയർത്താനുള്ള ഇന്ത്യൻ-അമേരിക്കക്കാരുടെ അനൗദ്യോഗിക ഗ്രൂപ്പായ സമൂസ കോക്കസിന് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി. നാല് സിറ്റിങ് അംഗങ്ങളെ മാത്രമേ കരകയറ്റാൻ കഴിഞ്ഞുള്ളുവെന്നതാണ് കോക്കസിന്റെ വളർച്ചയെ പിറകോട്ടടിച്ചത്. ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യൻ വംശജരാണ് മത്സരിച്ചത്. ഇലിനോയിയിൽ ഇന്ത്യൻ വംശജർ തമ്മിലുള്ള മൽസരത്തിൽ രാജ കൃഷ്ണമൂർത്തി ജയിച്ചു. ജിതേന്ദർ ദിഗ്വങ്കറെയാണു പരാജയപ്പെടുത്തിയത്.
പ്രമീള ജയപാൽ (വാഷിങ്ടൻ), റോ ഖന്ന (കലിഫോർണിയ), ആമി ബേറ (കലിഫോർണിയ) എന്നിവരും ജയിച്ചു. സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകളിലേക്കും സംസ്ഥാന സെനറ്റുകളിലേക്കുമായി മൊത്തം നൂറോളം ഇന്ത്യൻ വംശജരാണു മൽസരിച്ചത്. ഇതിൽ ഇന്ത്യൻ വംശജൻ മുജ്തബ മുഹമ്മദ് നോർത്ത് കാരലൈന സ്റ്റേറ്റ് സെനറ്റിലേക്കും റാം വില്ലിവലം, ഇലിനോയ് സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു. ജനപ്രതിനിധി സഭയിലേക്കുള്ള്ള സ്ഥാനാർത്ഥികളായി ഇന്ത്യൻ സ്ഥാനാർത്ഥികളിൽ പലരും മികച്ച പോരാട്ടം കാഴ്ചവച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു.
യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയായ പ്രമീള ജയപാൽ പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എംപി. ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്. സഹോദരി സുശീല ജയപാൽ ഓറിഗനിലെ മൾറ്റ്‌നോമ കൗണ്ടി ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കൊല്ലം. ചെന്നൈയിൽ ജനിച്ച പ്രമീള ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം 16ാം വയസിലാണ് യുഎസിലെത്തിയത്. കുടിയേറ്റക്കാർക്കും, തൊഴിലാളികൾക്കും, മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കുന്നവരുടെ നാവായാണ് പ്രമീള അറിയപ്പെടുന്നത്. 2016 ലാണ് ജനപ്രിതിനിധി സഭയിലേക്ക് ജയിച്ചുകയറുന്ന ആദ്യ ഇന്ത്യവംശജയായി പ്രമീള മാറിയത്.
ഇത്തവണ നൂറിലധികം ഇന്ത്യൻ വംശജരാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരരംഗത്തെത്തിയത്. ഇതിൽ നാലുസിറ്റിങ് അംഗങ്ങളടക്കം 12 പേർ ജനപ്രതിനിധി സഭയിലേക്കും, ഒരാൾ സെനറ്റിലേക്കും മത്സരിച്ചു. ഇത് റെക്കോഡാണ്.