''സാംസ'' മെയ് ദിനം വിപുലമായി ആചരിച്ചു. വനിതാ വിഭാഗത്തിന്റെ നേതൃത്തത്തിൽ സൗത്ത് പാർക്ക് റെസ്റ്റരന്റിൽ വെച്ച് 1/05/2018 നടന്ന പരിപാടി അമേരികൻ മിഷൻ ആശുപത്രിയിലെ ഡോക്ടറും, ഐ.സി.ആർ.എഫ്. വൈസ്.ചെയർമാനുമായ ഡോക്ടർ. ബാബുരാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.

മെയ്ദിന സന്ദേശം നൽകികൊണ്ട് ഗിരീഷ് കല്ലേരി സംസാരിച്ചു. 8 മണികൂർ ജോലി, 8 മണികൂർ വിനോദം, 8 മണികൂർ വിശ്രമം എന്ന ത്വഴിലാളികളുടെ അവകാശങ്ങൾക് വേണ്ടി 1886 ൽ ഷിക്കാഗോ തെരുവീഥികളിൽ ജീവൻ ത്യജിച്ച തൊഴിലാളികളെ സ്മരിച്ചുകൊണ്ട് ലോകത്താകമാനം മെയ് 1 സാർവ ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോഴും ഇന്ത്യയുൾപ്പെടെ ലോകം മുഴുക്കെ, ബാലവേലയും, പത്തും, പതിനാലും മണിക്കൂറുകൾ ത്വഴിൽ ചെയ്യുന്ന പണി ശാലകളും, ഫാക്ടറികളും, കൂലിയിലും, സാഹചര്യത്തിലും നിൽക്കുന്ന അസമത്വംവും ആശങ്കാ ജനകമാണെന്നും, എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം എന്നും ഗിരീഷ് പറഞ്ഞു.

തുടർന്ന് ഡോക്ടർ ബാബു രാമചന്ദ്രനും, ഡോക്ടർ മേരി ജോണും ഒന്നര മണിക്കൂർ നീണ്ടു നിന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വൈക്ഞാനികവും, കൗതുകം നിറഞ്ഞതുമായ ക്ലാസ്സ് കേവലമായ ക്ലാസ്സിനപ്പുറം പങ്കെടുത്തവർക്ക് അവരുടെ എല്ലാ സംശയങ്ങൾക്കും മതിയായ മറുപടി നൽകിക്കൊണ്ടുള്ള ഒരു സമ്പൂർണ്ണ ചർച്ച ക്ലാസ്സായി മാറി. ആരോഗ്യ പരിപാലനത്തിനായി മിനിമം 1 മണിക്കൂർ എങ്കിലും ദിവസവും മാറ്റി വച്ചാൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മുക്ക്തി നേടാൻ കഴിയും എന്നും തെറ്റാത്ത വ്യായാമവും, കൃത്യമായ ഭക്ഷണരീതികളും ശീലമാക്കാൻ എല്ലാവരും തയ്യാറാവാനും, കൃത്യമായ ഇടവേളകളിൽ പ്രാഥമിക പരിശോധനകൾ നടത്താനും ഡോക്ടർ ഉപദേശിച്ചു.

വനിതാ വിഭാഗം ഏർപ്പെടുത്തിയ സൗജന്യഷുഗർ, ബ്ലഡ്പ്രഷർ ചെക്കപ്പിൽ നിരവധിപ്പേർ പങ്കുകൊണ്ടു. വനിതാ വിങ് സിക്രട്ടറി. നിർമ്മല ജേകബ് സ്വാതം ആശംസിച്ച ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡണ്ട് ഇൻഷ റിയാസ് അദ്ധ്യക്ഷത വഹിച്ചു. വസ്ലാരാജൻ, റിയാസ്, ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, ജിജോ ജോർജ് എന്നിവൽ ആശംസകൾ അർപ്പിച് സംസാരിച്ചു. സിത്താര മുരളീകൃഷ്ണൻ നടപടി ക്രമങ്ങൾ നിയന്ത്രിക്കുകയും ശ്രീമതി. അമ്പിളി സതീഷ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.