- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്ക രാജ്യങ്ങളും നിരോധിച്ചു; ഗാലക്‌സി 7 നോട്ടുമായി ഇനി വിമാനത്തിൽ കയറാൻ എത്തരുത്
മുംബൈ: വിമാന യാത്രക്കാർ സാംസങ് ഗാലക്‌സി നോട്ട് 7 സ്മാർട് ഫോൺ കൈവശം വയ്ക്കുന്നതിനു വിവിധ രാജ്യങ്ങളും എയർലൈനുകളും നിരോധനം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ സാംസങ് ഗാലക്‌സി നോട്ട് 7 സ്മാർട് ഫോൺ എത്തുന്നവർക്ക് വിമാനയാത്ര അസാധ്യമാകും. യുഎസിലും ജപ്പാനിലും എല്ലാ വിമാന സർവീസുകളിലും സർക്കാരുകൾ തന്നെ ഈ ഫോൺ നിരോധിച്ചപ്പോൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ക്വാന്റാസ്, ജെറ്റ്സ്റ്റാർ, വെർജിൻ ഓസ്‌ട്രേലിയ, ടൈഗർ എന്നീ എയർലൈനുകൾ നിരോധനം ഏർപ്പെടുത്തി. നേരത്തേ, സ്വിച്ച് ഓഫ് ചെയ്ത നിലയിൽ നോട്ട് 7 ഫോൺ കൊണ്ടുപോകായിരുന്നു. എയർ ഏഷ്യ, ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും നോട്ട്-7 നു നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോണുകളിൽ നിന്ന് അകാരണമായി തീപടർന്ന് പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനത്തിനു ശേഷവും ഫോണുമായി യാത്രചെയ്യാൻ ശ്രമിച്ചാൽ ഫോൺ പിടിച്ചെടുക്കുമെന്നും പിഴയീടാക്കുമെന്നും വിമാനക്കമ്പിനികൾ അറിയിച്ചിരുന്നു. ബാറ്ററി നിർമ്മാണത്തിൽ പിഴവു സംഭവിച്ചതിന്റെ പേരിൽ സാംസങ് നേരത്തെ 25 ലക്ഷം ഫോണുകൾ തിരിച
മുംബൈ: വിമാന യാത്രക്കാർ സാംസങ് ഗാലക്‌സി നോട്ട് 7 സ്മാർട് ഫോൺ കൈവശം വയ്ക്കുന്നതിനു വിവിധ രാജ്യങ്ങളും എയർലൈനുകളും നിരോധനം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ സാംസങ് ഗാലക്‌സി നോട്ട് 7 സ്മാർട് ഫോൺ എത്തുന്നവർക്ക് വിമാനയാത്ര അസാധ്യമാകും.
യുഎസിലും ജപ്പാനിലും എല്ലാ വിമാന സർവീസുകളിലും സർക്കാരുകൾ തന്നെ ഈ ഫോൺ നിരോധിച്ചപ്പോൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ക്വാന്റാസ്, ജെറ്റ്സ്റ്റാർ, വെർജിൻ ഓസ്‌ട്രേലിയ, ടൈഗർ എന്നീ എയർലൈനുകൾ നിരോധനം ഏർപ്പെടുത്തി. നേരത്തേ, സ്വിച്ച് ഓഫ് ചെയ്ത നിലയിൽ നോട്ട് 7 ഫോൺ കൊണ്ടുപോകായിരുന്നു. എയർ ഏഷ്യ, ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും നോട്ട്-7 നു നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഫോണുകളിൽ നിന്ന് അകാരണമായി തീപടർന്ന് പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനത്തിനു ശേഷവും ഫോണുമായി യാത്രചെയ്യാൻ ശ്രമിച്ചാൽ ഫോൺ പിടിച്ചെടുക്കുമെന്നും പിഴയീടാക്കുമെന്നും വിമാനക്കമ്പിനികൾ അറിയിച്ചിരുന്നു. ബാറ്ററി നിർമ്മാണത്തിൽ പിഴവു സംഭവിച്ചതിന്റെ പേരിൽ സാംസങ് നേരത്തെ 25 ലക്ഷം ഫോണുകൾ തിരിച്ചുവിളിച്ചിരുന്നു.
ഉപഭോക്താക്കൾ സാംസങ് ഗാലക്‌സിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഫോണിന് തകരാർ ഉണ്ടോയെന്നത് പരിശോധിക്കാനും ഫോണുകളുടെ തകരാർ കണ്ടുപിടിക്കുന്നത് സംബന്ധിച്ചുള്ള വിശദവിവരങ്ങളും ഗാലക്‌സി നോട്ട് 7 പരിശോധിക്കുന്നതിനും ഉപഭോക്താക്കൾക്ക് സഹായകമാകുന്ന ബുള്ളറ്റിനുകൾ വിതരണം ചെയ്യുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു