- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽസിഡി ഫാക്ടറികളിൽ പണിയെടുത്ത തൊഴിലാളികൾക്ക് അർബുദരോഗം; ഒരു പതിറ്റാണ്ടിലേറെ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ക്ഷമ ചോദിക്കുന്നുവെന്നറിയിച്ച് സാംസങ് ഇലക്ട്രോണിക്സ്; തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയിൽ പരാജയപ്പെട്ടുവെന്നും കമ്പനി; രോഗബാധിതർക്ക് 1,33,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണ കൊറിയൻ വെൽഫെയർ ഏജൻസി
സോൾ: എൽസിഡി ഫാക്ടറികളിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് അർബുദ ബാധ. ഒടുവിൽ വീഴ്‌ച്ച തിരിച്ചറിഞ്ഞ് സാംസങ് കമ്പനി മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയ്‌ക്കെതിരെ നിയമ പോരാട്ടം നടന്നു വരികയായിരുന്നു. കമ്പനിയുടെ നിർമ്മാണ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരുടെ ആരോഗ്യസുരക്ഷക്കാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രോഗബാധയുണ്ടായ തൊഴിലാളികളോടും കുടുംബങ്ങളോടും അവർക്കുണ്ടായ വിഷമതകളിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഉപമേധാവി കിം കി നാം വ്യക്തമാക്കി. സാംസങ്ങിന്റെ സെമി കണ്ടക്ടർ, എൽസിഡി ഫാക്ടറികളിൽ പണിയെടുത്ത തൊഴിലാളികൾക്കാണ് അർബുദരോഗബാധയുണ്ടായത്. കമ്പനി തൊഴിലാളികളിൽ 240 പേർക്ക് തൊഴിൽ സംബന്ധമായ രോഗങ്ങളുണ്ടാവുകയും 80 പേർ മരിക്കുകയും ചെയ്തു. പത്തു വർഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിൽ രോഗം ബാധിച്ച ഓരോത്തർക്കും കമ്പനി 1,33,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണകൊറിയയുടെ സ്റ്റേറ്റ് വെ
സോൾ: എൽസിഡി ഫാക്ടറികളിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് അർബുദ ബാധ. ഒടുവിൽ വീഴ്‌ച്ച തിരിച്ചറിഞ്ഞ് സാംസങ് കമ്പനി മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയ്‌ക്കെതിരെ നിയമ പോരാട്ടം നടന്നു വരികയായിരുന്നു. കമ്പനിയുടെ നിർമ്മാണ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് അർബുദ രോഗം സ്ഥിരീകരിച്ചത്.
ജീവനക്കാരുടെ ആരോഗ്യസുരക്ഷക്കാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രോഗബാധയുണ്ടായ തൊഴിലാളികളോടും കുടുംബങ്ങളോടും അവർക്കുണ്ടായ വിഷമതകളിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഉപമേധാവി കിം കി നാം വ്യക്തമാക്കി. സാംസങ്ങിന്റെ സെമി കണ്ടക്ടർ, എൽസിഡി ഫാക്ടറികളിൽ പണിയെടുത്ത തൊഴിലാളികൾക്കാണ് അർബുദരോഗബാധയുണ്ടായത്. കമ്പനി തൊഴിലാളികളിൽ 240 പേർക്ക് തൊഴിൽ സംബന്ധമായ രോഗങ്ങളുണ്ടാവുകയും 80 പേർ മരിക്കുകയും ചെയ്തു.
പത്തു വർഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിൽ രോഗം ബാധിച്ച ഓരോത്തർക്കും കമ്പനി 1,33,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണകൊറിയയുടെ സ്റ്റേറ്റ് വെൽഫെയർ ഏജൻസി വിധിച്ചു. മാപ്പപേക്ഷ കൊണ്ടു മാത്രം തീരുന്നതല്ല തൊഴിലാളികൾക്കുണ്ടായ ദുരിതമെന്നും അവരുടെ ദുഃഖത്തിലും നഷ്ടങ്ങളിലും ആത്മാർഥമായി പങ്കു ചേരുന്നുവെന്നും കിം കി നാം കൂട്ടിച്ചേർത്തു.