- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ചികിൽസയ്ക്ക് പോകും മുമ്പ് കുറച്ച് സ്വർണം ലോക്കറിൽ വയ്ക്കാനാണ് ബാങ്കിൽ പോയത്; ഗൾഫ് കയറ്റത്തിന്റെ കാലത്ത് ഡെപോസിറ്റ് ചാക്കിട്ട് പിടിച്ച ബാങ്കുകാർ ഇപ്പോൾ കണ്ടാലറിയാതായി; കണ്ണട മറന്നതിന്റെ പേരിൽ മോനേ ഈ ഫോമൊന്ന് പൂരിപ്പിച്ചുതരുമോ എന്ന് ചോദിച്ചതിനാണ് അയാൾ എന്നെ അപമാനിച്ചത്; കോഴഞ്ചേരി എസ്ബിഐ ഡപ്യൂട്ടി മാനേജരുടെ ശകാരത്തിനിരയായ സാമുവൽ മറുനാടനോട് സംസാരിക്കുന്നു
കോഴഞ്ചേരി: ഇരുപത്തി അഞ്ച് വർഷം നാടിനു വേണ്ടിയും വീടിനുവേണ്ടിയും ജോലി ചെയതു. വിരമിച്ചിട്ടും, മകനൊപ്പം അബുദാബിയിൽ തുടർന്നു. പിന്നീട് കാൻസർ രോഗം കൂടി പിടിപെട്ടതോടെ ചികിത്സയിലായിരുന്നു അവിടെ തന്നെ. 2016 ലാണ് വിസ കാലാവധി തീർന്ന ശേഷം നാട്ടിലെത്തിയത്. 1975 ലാണ് ഞാൻ ഈ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നത്. അന്ന് എസ്.ബി.ടി ആയിരുന്നു. അക്കാലത്ത് ബാങ്ക് അക്കൗണ്ട് ചുരുക്കം ചിലർക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാൽ നല്ല രീതിയിലുള്ള ഇടപെടലാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പുതിയ കുറേ ചെറുപ്പക്കാർ വന്നതോടെ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരനുഭവം എനിക്കുണ്ടായത്. എന്ന് സാമുവൽ പറയുന്നു. 1975 ലാണ് സാമുവൽ ദുബായിലേക്ക് പോകുന്നത്. ദുബായിൽ പോർട്ട് അഥോറിറ്റിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായിട്ടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെ ഗൾഫുകാരെ അന്നൊക്കെ ബാങ്കുകാർ ചാക്കിട്ടു പിടിക്കുന്ന കാലമായിരുന്നു. ഡെപ്പോസിറ്റ് ആണ് ലക്ഷ്യം. അന്ന് എസ്.ബി.ടിക്ക് വി.ഐ.പി ആയിരുന്നു സാമുവൽ. എന്നാൽ കാ
കോഴഞ്ചേരി: ഇരുപത്തി അഞ്ച് വർഷം നാടിനു വേണ്ടിയും വീടിനുവേണ്ടിയും ജോലി ചെയതു. വിരമിച്ചിട്ടും, മകനൊപ്പം അബുദാബിയിൽ തുടർന്നു. പിന്നീട് കാൻസർ രോഗം കൂടി പിടിപെട്ടതോടെ ചികിത്സയിലായിരുന്നു അവിടെ തന്നെ. 2016 ലാണ് വിസ കാലാവധി തീർന്ന ശേഷം നാട്ടിലെത്തിയത്. 1975 ലാണ് ഞാൻ ഈ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നത്. അന്ന് എസ്.ബി.ടി ആയിരുന്നു. അക്കാലത്ത് ബാങ്ക് അക്കൗണ്ട് ചുരുക്കം ചിലർക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാൽ നല്ല രീതിയിലുള്ള ഇടപെടലാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പുതിയ കുറേ ചെറുപ്പക്കാർ വന്നതോടെ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരനുഭവം എനിക്കുണ്ടായത്. എന്ന് സാമുവൽ പറയുന്നു.
1975 ലാണ് സാമുവൽ ദുബായിലേക്ക് പോകുന്നത്. ദുബായിൽ പോർട്ട് അഥോറിറ്റിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായിട്ടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെ ഗൾഫുകാരെ അന്നൊക്കെ ബാങ്കുകാർ ചാക്കിട്ടു പിടിക്കുന്ന കാലമായിരുന്നു. ഡെപ്പോസിറ്റ് ആണ് ലക്ഷ്യം. അന്ന് എസ്.ബി.ടിക്ക് വി.ഐ.പി ആയിരുന്നു സാമുവൽ. എന്നാൽ കാലം മാറി. 2000ൽ സാമുവൽ പോർട്ട് അഥോറിറ്റിയിൽ നിന്നും റിട്ടയറായി. പിന്നീട് മകനൊപ്പം അബുദാബിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് 2010 ൽ കാൻസർ സാമുവലിനെ പിടികൂടുന്നത്. തവാമിലായിരുന്നു ചികിത്സ.
2017 ഓഗസ്റ്റിൽ വിസ കാലാവധി തീർന്നതോടെ നാട്ടിൽ ഭാര്യയുമൊത്തു എത്തി. 'എസ്.ബി.ടി എസ്.ബി.ഐയിലേക്ക് ലയിച്ചതിന് ശേഷം കടുത്ത അവഗണന പലപ്പോഴും നേരിട്ടിരുന്നു. പലകാര്യങ്ങൾക്ക് എത്തിയാലും നമ്മളെ ബുദ്ധിമുട്ടിക്കുക പതിവായിരുന്നു, കാരണം ബാങ്കിന് വരുമാനം ഇല്ലാത്ത ആളല്ലെ ഞാൻ എന്ന സാമുവൽ പറയുന്നു. നിബിൻ ബാബു എന്ന ഡെപ്യൂട്ടി മാനേജർ മുൻപ് പലരോടും തട്ടിക്കയറുന്നത് കണ്ടിട്ടുണ്ട്. എന്നോട് ആദ്യമായിട്ടാണ് ഇങ്ങനെ പെരുമാറിയത്. അതും ഒരു നിസ്സാര പ്രശ്നത്തിനായി. കണ്ണിന്റെ കാഴ്ച അറുപത് ശതമാനത്തോളം കുറവുള്ള ആളാണ് ഞാൻ.കൂടാതെ ഒരു കാൻസർ പേഷ്യന്റും. ഇക്കാര്യങ്ങളൊക്കെ ബാങ്ക് മാനേജർക്ക അറിയാവുന്നതാണ്. അതു കൊണ്ടാണ് അവർ എന്നോട് ഒന്നു പറയാതെ അയാളോട് മിണ്ടാതിരിക്കാൻ പറഞ്ഞത് എന്നും സാമുവൽ പറയുന്നു.
'കാൻസർ രോഗിയായ ഞാൻ ഭാര്യയുമൊത്ത് കോഴഞ്ചേരിയിലെ എസ്.ബി.ഐയിൽ പോയത് കുറച്ച് സ്വർണം ലോക്കറിൽ വയ്ക്കാനായിരുന്നു. ഞാനൊരു കാൻസർ രോഗിയാണ്. അതിന്റെ ചികിത്സയ്ക്കായി ആർ.സി.സി യിൽ പോകണമായിരുന്നു. വീട്ടിൽ സ്വർണം സൂക്ഷിക്കാൻ പറ്റാത്തതു കൊണ്ടാണ് ലോക്കറിൽ വെയ്ക്കാൻ തീരുമാനിച്ചത്. ഞാനും ഭാര്യയും പോയാൽ പിന്നെ ആരും ഉണ്ടാവില്ല. മകനും കുടുബവും അബുദാബിയിലാണ്്. ഞങ്ങൾ അവിടെ നിന്നും വന്നിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.
ബാങ്കിൽ എത്തിയപ്പോൾ ഭാര്യ കണ്ണട എടുക്കാൻ മറന്നതിനാൽ ലോക്കറിൽ വയ്ക്കാനുള്ള ഫോം പൂരിപ്പിക്കാൻ കഴിയാതെ വന്നു. എനിക്ക കാഴ്ച വളരെ കുറവാണ്. അറുപത് ശതമാനത്തിനടുത്തേ കാഴ്ച ശക്തിയുള്ളൂ. അതിനാൽ ഫോം പൂരിപ്പിക്കാനായി സഹായത്തിന് കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥനെ സമീപിച്ചു. മോനെ ഇതൊന്നു പൂരിപ്പിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വളരെ ധിക്കാരപരമായി ഇതൊന്നും എന്റെ ജോലിയല്ല, ഞാൻ നിങ്ങളുടെ മകനുമല്ല എന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. അപ്പോൾ എന്നോട് ധാർഷ്ട്യത്തോടെ സംസാരിച്ചത് ചോദ്യം ചെയത്‌പ്പോൾ അയാൾ വീണ്ടും എന്നോട് തട്ടിക്കയറുകയായിരുന്നു.
അപ്പോഴേക്കും ഞാൻ തിരികെ ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു. എന്നാൽ ആ ഉദ്യോഗസ്ഥൻ എന്റെ അടുത്തേക്ക് ചീറിപ്പാഞ്ഞ് വരികയും എന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയുമായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന ആളാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അദ്ദേഹത്തിനും ഇതിന് തൊട്ടു മുൻപുള്ള ദിവസം ഇതേ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. ഇതോടെ ഈ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്ന് തീരുമാനിച്ചു. ഇയാളുടെ പേര് നിബിൻബാബു എന്നാണെന്നും ഡെപ്യൂട്ടി മാനേജരാണെന്നും മനസ്സിലാക്കി. ഇന്നലെ തന്നെ മകനോട് ഇക്കാര്യം പറയുകയും അബുദാബിയിലെ ഏംബസിയിലും എസ്.ബി.ഐയുടെ ഉന്നത അധികാരികൾക്കും പരാതി നൽകുകയും ചെയതു. എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയതത്' എന്ന് സാമുവൽ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസമാണ് എസ്.ബി.ഐ മാനേജർ ഒരു വയോധികനെ പരസ്യ വിചാരണ ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കോഴഞ്ചേരിയിലുള്ള എസ്.ബി.ഐ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് വയോധികനോട് തട്ടിക്കയറുന്നത് എന്ന തലക്കെട്ടോടെയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങൾ മറുനാടൻ മലയാളി ഗൗരവത്തോടെ എടുക്കുകയും സത്യാവസ്ഥ അന്വേഷിച്ചറിയുകയും ചെയ്തു.
ഇതിനെ തുടർന്ന് കോഴഞ്ചേരി ബ്രാഞ്ചിലും എസ്.ബി.ഐ പബ്ലിക് റിലേഷൻ ഓഫീസറെയും ഫോണിൽ ബന്ധപ്പെട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി ശ്രദ്ധയിൽപെട്ടോ എന്നന്വേഷിച്ചപ്പോൾ ഇങ്ങനെയൊന്നും നടന്നിട്ടില്ലെന്നും നടന്നാൽ തന്നെ അത്ര വലിയ കാര്യമല്ലെന്നുമായിരുന്നു പ്രതികരണം. എന്നാൽ മറുനാടൻ മലയാളിക്ക് അത് വലിയ കാര്യം തന്നെയായിരുന്നു. ബാങ്കിന്റെ ഉപഭോക്താവായ ഒരു സീനിയർ സിറ്റിസണിനെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണെന്ന് ബോധ്യമായി. അങ്ങനെയാണ് ഇന്നലെ രാവിലെ മുതൽ മറുനാടൻ മലയാളി ഈ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചതും തൽസമയ വാർത്താ സംപ്രേഷണം ആരംഭിച്ചതും. സംപ്രേഷണത്തിനിടയിൽതന്നെയാണ് സാമുവലിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന് ലഭിച്ചത്