ലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം ഓസ്‌ട്രേലിയയിൽ താമസമാക്കിയ സംവൃത സിനിമയിലേക്ക് തിരിച്ച് വരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ഹിറ്റ് സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് സംവൃത രണ്ടാം വരവിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാനസിനിമ. ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലേയ്ക്കു പോയ സംവൃത കുടുംബവുമായി കാലിഫോർണിയയിലാണ് ഇപ്പോൾ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണു സംവൃത സിനിമയിൽ എത്തിയത്. തുടർന്ന് ലാൽ ജോസിന്റെ തന്നെ ആറു ചിത്രങ്ങളിൽ സംവൃത അഭിനയിച്ചു.