- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ കമ്പ്യൂട്ടറിൽ അഡൽറ്റ്സ് ഒൺലി കണ്ടാൽ ഞെട്ടുകയില്ല; പക്ഷേ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞിരിക്കണം: സംയുക്താ വർമ
സിനിമയിൽ ബിജു മേനോനുമായുള്ള കെമിസ്ട്രി ജീവിതത്തിലും വർക്ക് ഔട്ട് ആയതോടെ സിനിമാ അഭിനയം നിർത്തി കുടുംബിനിയായി ഒതുങ്ങിയ താരമാണ് സംയുക്താ വർമ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടിൽ ഒതുങ്ങിക്കൂടുമ്പോൾ താൻ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. ഭർത്താവ് ബിജുവിന്റെ കാര്യത്തിൽ താൻ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആളാണെങ്കിലും മകൻ ദക്ഷിന്റെ കാര്യത്തിൽ സംയുക്ത കർക്കശക്കാരിയായ അമ്മയാണ്. അതുകൊണ്ട് തന്റെ ഒരുു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെ ഉണ്ടാവാറുണ്ടെന്നും സംയുക്ത വ്യക്തമാക്കുന്നു. 11 വയസായ മകൻ ദക്ഷിന്റെ കമ്പ്യൂട്ടറിൽ നാളെ എന്തെങ്കിലും അഡൾട്ട് ഒൺലി സൈറ്റ് കണ്ടാൽ താൻ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. 'അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവൻ അത് നോക്കിയിട്ടുണ്ടാവുക. അവർ അത് അറിയണം, എനിക്കതിൽ പ്രശ്നമില്ല. പക്ഷെ ഞാൻ അറിയണം എന്താണ് കാ
സിനിമയിൽ ബിജു മേനോനുമായുള്ള കെമിസ്ട്രി ജീവിതത്തിലും വർക്ക് ഔട്ട് ആയതോടെ സിനിമാ അഭിനയം നിർത്തി കുടുംബിനിയായി ഒതുങ്ങിയ താരമാണ് സംയുക്താ വർമ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടിൽ ഒതുങ്ങിക്കൂടുമ്പോൾ താൻ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത.
ഭർത്താവ് ബിജുവിന്റെ കാര്യത്തിൽ താൻ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആളാണെങ്കിലും മകൻ ദക്ഷിന്റെ കാര്യത്തിൽ സംയുക്ത കർക്കശക്കാരിയായ അമ്മയാണ്. അതുകൊണ്ട് തന്റെ ഒരുു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെ ഉണ്ടാവാറുണ്ടെന്നും സംയുക്ത വ്യക്തമാക്കുന്നു.
11 വയസായ മകൻ ദക്ഷിന്റെ കമ്പ്യൂട്ടറിൽ നാളെ എന്തെങ്കിലും അഡൾട്ട് ഒൺലി സൈറ്റ് കണ്ടാൽ താൻ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്.
'അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവൻ അത് നോക്കിയിട്ടുണ്ടാവുക. അവർ അത് അറിയണം, എനിക്കതിൽ പ്രശ്നമില്ല. പക്ഷെ ഞാൻ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് എനിക്ക് നിർബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗററ്റ് വലിച്ചാൽ ഞാൻ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീൽ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാൻ.' സംയുക്ത പറയുന്നു.