- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ പരിശിലനവും വ്യായാമവും നൃത്തവും ഒക്കെയായി സംയുക്ത തിരക്കിൽ തന്നെ; സോഷ്യൽമീഡിയയിൽ നടിയുടെ ചിത്രങ്ങൾ വൈറലാവുമ്പോൾ മടങ്ങിവരവ് ചർച്ചയാക്കി ആരാധകർ
വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ ആദ്യകഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സംയുക്ത. പീന്നീട് ഒരു പിടി മനസിൽ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങൾ നല്കിയ നടി വിവാഹശേഷം കുടുംബിനിയുടെ റോളിൽ തിളങ്ങിനില്ക്കുകയാണ്.പതിനഞ്ചു വർഷമായി ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത സിനിമയിൽ സജീവമല്ലെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ തങ്ങിനില്ക്കുന്നുണ്ട്. മകൻ ദക്ഷിന്റെ അ്മ്മയുടെ റോളിൽ വീട്ടമ്മയായി ഒതുങ്ങുമ്പോൾ യോഗയും നൃത്തവുമൊക്കെയായി ജീവിതചര്യയുടെ ഭാഗമായി മാറ്റി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോട്ടോകൾ. നടിയുടെ യോഗപരിശീലനത്തിന്റെയും വ്യായാമ മുറകളുടെ ഫോട്ടോകാളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ഫോട്ടോകളെ ത്തിയതോടെ നടിയുടെ മടങ്ങിവരവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. ലാൽ ജോസിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ', ജോഷിയുടെ 'വാഴുന്നോർ', മോഹന്റെ 'അങ്ങനെ ഒരവധിക്കാലത്ത', രാജസേനന്റെ 'നാടൻ പെണ്ണും നാട്ടു പ്രമാണിയും', ഫ
വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ ആദ്യകഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സംയുക്ത. പീന്നീട് ഒരു പിടി മനസിൽ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങൾ നല്കിയ നടി വിവാഹശേഷം കുടുംബിനിയുടെ റോളിൽ തിളങ്ങിനില്ക്കുകയാണ്.പതിനഞ്ചു വർഷമായി ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത സിനിമയിൽ സജീവമല്ലെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ തങ്ങിനില്ക്കുന്നുണ്ട്.
മകൻ ദക്ഷിന്റെ അ്മ്മയുടെ റോളിൽ വീട്ടമ്മയായി ഒതുങ്ങുമ്പോൾ യോഗയും നൃത്തവുമൊക്കെയായി ജീവിതചര്യയുടെ ഭാഗമായി മാറ്റി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോട്ടോകൾ. നടിയുടെ യോഗപരിശീലനത്തിന്റെയും വ്യായാമ മുറകളുടെ ഫോട്ടോകാളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ഫോട്ടോകളെ ത്തിയതോടെ നടിയുടെ മടങ്ങിവരവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്.
ലാൽ ജോസിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ', ജോഷിയുടെ 'വാഴുന്നോർ', മോഹന്റെ 'അങ്ങനെ ഒരവധിക്കാലത്ത', രാജസേനന്റെ 'നാടൻ പെണ്ണും നാട്ടു പ്രമാണിയും', ഫാസിലിന്റെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' തുടങ്ങിയ ചിത്രങ്ങളിൽ സംയുക്ത ശ്രദ്ധേയമായ അഭിനയമാണ് കാഴ്‌ച്ചവച്ചത്. കൂടാതെ ബിജുമേനോനൊപ്പം അഭിനയിച്ച മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകളും ശ്രദ്ധേയമാണ്.