- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്യാമ്പസുകളിലും സ്‌കൂളുകളിലും പ്രതീക്ഷ വിതറിയ താരം; ഒറ്റയ്ക്ക് രാജ്യം മുഴുവൻ ബൈക്കിൽ സഞ്ചരിച്ചത് 30,000 കിലോമീറ്റർ; ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ടപപ്പോൾ ജീവിതത്തിന് പ്രതീക്ഷ പകരാൻ ബുള്ളറ്റിൽ ഇറങ്ങിപ്പുറപ്പെട്ട സന ഇക്ബാലിന് 30-ാം വയസ്സിൽ റോഡിൽ ദാരുണാന്ത്യം
ഇന്ത്യൻ യുവത്വത്തിന്റെ ആവേശങ്ങളിലൊന്നായിരുന്നു സന ഇക്‌ബാലെന്ന 30-കാരി. ആത്മഹത്യയുടെ വക്കിൽനിന്നും രക്ഷപ്പെട്ട സന പിന്നീട് ജീവിതം ഉപയോഗിച്ചത് ആത്മഹത്യയിൽനിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതിനുള്ള ദൗത്യത്തിലൂടെയാണ്. ഒറ്റയ്ക്ക് ബുള്ളറ്റിൽ രാജ്യത്തുടനീളം പര്യടനം നടത്തിയ സനയ്ക്ക് ഒടുവിൽ റോഡ് തന്നെ മരണക്കളമായി. ഹൈദരാബാദിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിൽ സനയ്ക്ക് ദാരുണാന്ത്യം. സനയും ബർത്താവ് അബ്ദുൾ നദീമും സഞ്ചരിച്ച കാർ നഗരത്തിന് പുറത്ത് നർസിംഗി ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നദീമാണ് കാറോടിച്ചിരുന്നത്. അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ സന ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. നദീം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഔട്ടർ റിങ് റോഡിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. അമിതവേഗത്തിലായിരുന്നു കാറെന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി. ഒറ്റയ്ക്ക് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന സന, ഇന്ത്യൻ യുവത്വത്തിന്റെ ആവേശങ്ങ
ഇന്ത്യൻ യുവത്വത്തിന്റെ ആവേശങ്ങളിലൊന്നായിരുന്നു സന ഇക്‌ബാലെന്ന 30-കാരി. ആത്മഹത്യയുടെ വക്കിൽനിന്നും രക്ഷപ്പെട്ട സന പിന്നീട് ജീവിതം ഉപയോഗിച്ചത് ആത്മഹത്യയിൽനിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതിനുള്ള ദൗത്യത്തിലൂടെയാണ്. ഒറ്റയ്ക്ക് ബുള്ളറ്റിൽ രാജ്യത്തുടനീളം പര്യടനം നടത്തിയ സനയ്ക്ക് ഒടുവിൽ റോഡ് തന്നെ മരണക്കളമായി. ഹൈദരാബാദിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിൽ സനയ്ക്ക് ദാരുണാന്ത്യം.
സനയും ബർത്താവ് അബ്ദുൾ നദീമും സഞ്ചരിച്ച കാർ നഗരത്തിന് പുറത്ത് നർസിംഗി ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നദീമാണ് കാറോടിച്ചിരുന്നത്. അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ സന ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. നദീം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഔട്ടർ റിങ് റോഡിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. അമിതവേഗത്തിലായിരുന്നു കാറെന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി.
ഒറ്റയ്ക്ക് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന സന, ഇന്ത്യൻ യുവത്വത്തിന്റെ ആവേശങ്ങളിലൊന്നായിരുന്നു. 38,000 കിലോമീറ്ററോളമാണ് അവർ ബുള്ളറ്റിൽ പര്യടനം നടത്തിയത്. സ്‌കൂളുകളിലും കോളേജുകളിലും അവർ നടത്തിയിരുന്ന പ്രഭാഷണങ്ങളും സനയെ പ്രശസ്തയാക്കി. രാജ്യത്തുടനീളം ആരാധകരുണ്ടായിരുന്ന സനയ്ക്ക്, രണ്ടുവയസ്സുള്ള ഒരു മകളുമുണ്ട്.
കടുത്ത വിഷാദരോഗിയായിരുന്നു സന. മൂന്നുവർഷംമുമ്പ് ജീവനൊടുക്കാനായി തന്റെ ബുള്ളറ്റുമെടുത്ത് ഒരു ട്രക്കിനുനേരെ ഓടിച്ചതാണവർ. എന്നാൽ, ആത്മഹത്യാശ്രമം വിജയിക്കാതെ വന്നതോടെ, സനയുടെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായി. വിഷാദരോഗത്തിൽപ്പെട്ടവരെയും ആത്മഹത്യാപ്രേരണയുള്ളവരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനായി സന പിന്നീട് തന്റെ ജീവിതം മാറ്റിവെച്ചു. ജീവിതത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച് അവർ കുട്ടികളോടും യുവാക്കളോടും പറഞ്ഞു.
സനയുടെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സാഹസിക ബൈക്ക് യാത്രികരുടെ സംഘടനയായ ട്രയംഫ് പ്രതികരിച്ചു. ഉസ്മാനിയ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമിതവേഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും നർസിംഗി പൊലീസ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പറഞ്ഞു.