- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് താരവും മുൻ ബിഗ്ബോസ് മത്സരാർത്ഥിയുമായ സനാ ഖാൻ വിവാഹിതയായി; വരൻ ഗുജറാത്തിലെ സൂറത്ത് സ്വദേശി മഫ്തി അനസ്: ചടങ്ങിൽ പങ്കെടുത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് താരത്തെ സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് താരം മുഫ്തി അനസിനെ വിവാഹം ചെയ്തത്. ഈ വർഷം ആദ്യമായിരുന്നു സന മെൽവിനുമായി തെറ്റി പിരിഞ്ഞത്. ഗാർഹിക പീഡനാരോപണവും മെൽവിന് എതിരെ സന നടത്തിയിരുന്നു. സിനിമാ മേഖല പൂർണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാൻ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും വലിയ വാർത്താപ്രാധാന്യം നേടി.
അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. 'മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാൻ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാൽ നന്നായിരിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാർ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികൾക്കായി എന്നെ സമീപിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.'ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ നടിയുടെ വിശദീകരണം.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച സന, ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.