- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റ് ചെയ്തെങ്കിൽ കസ്റ്റഡിയിൽ എടുത്താൽ പോരായിരുന്നോ? ഇങ്ങനെ ചെയ്യണമായിരുന്നോ? ഒരു ജീവന് വിലയില്ലേ? രണ്ടുപൊടിക്കുഞ്ഞുങ്ങൾ എന്തുചെയ്യും? കരഞ്ഞ് തളർന്നിട്ടും ചോദ്യങ്ങളുമായി സനലിന്റെ ഉറ്റവർ; നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി പിടിച്ചുതള്ളിയതിനിടെ കാറിടിച്ച് കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് നീതി തേടിയുള്ള നെയ്യാറ്റിൻകരയിലെ നാട്ടുകാരുടെ ഉപരോധം ഫലം കണ്ടു; കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും പരിഗിണിക്കുമെന്ന് ആർഡിഒയുടെ ഉറപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി പിടിച്ചുതള്ളിയതിനിടെ കാറിടിച്ച് കൊല്ലപ്പെട്ട സനലിന്റെ മൃതദേഹം റോഡിൽ വച്ച് നാട്ടുകാർ ഉപരോധിച്ചു. ഇതോടെ ദേശീയ പാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഒടുവിൽ ആർഡിഒ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് പരിഹാരമായത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. സനലിനെ ആക്രമിച്ച ഡിവൈഎസ്‌പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അതേസമയം സനലിന്റ വേർപാടോടെ, അമ്മയും, ഭാര്യയും, അഞ്ചുവയസിൽ താഴെയുള്ള രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രതിസന്ധിയിലായത്. ആൽബിൻ, അലൻ എന്നിങ്ങനെ രണ്ടുകുട്ടികളാണ് സനലിന്. അച്ഛൻ മരിച്ച വിവരം കുട്ടികൾ ഇനിയും അറിഞ്ഞിട്ടില്ല. എന്തൈങ്കിലും തെറ്റുചെയ്‌തെങ്കിൽ അറസ്റ്റ ചെയ്താൽ പോലെ..ഇങ്ങനെ ചെയ്യണമായിരുന്നുവോ..ഒരു ജീവന് വിലയില്ലേ? രണ്ടുപൊടിക്കുഞ്ഞുങ്ങൾ എന്തുചെയ്യും? സനലിന്റെ സഹോദരി സജിത ചോദിച്ചു. സാ
തിരുവനന്തപുരം: തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പി പിടിച്ചുതള്ളിയതിനിടെ കാറിടിച്ച് കൊല്ലപ്പെട്ട സനലിന്റെ മൃതദേഹം റോഡിൽ വച്ച് നാട്ടുകാർ ഉപരോധിച്ചു. ഇതോടെ ദേശീയ പാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഒടുവിൽ ആർഡിഒ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് പരിഹാരമായത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. സനലിനെ ആക്രമിച്ച ഡിവൈഎസ്‌പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
അതേസമയം സനലിന്റ വേർപാടോടെ, അമ്മയും, ഭാര്യയും, അഞ്ചുവയസിൽ താഴെയുള്ള രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രതിസന്ധിയിലായത്. ആൽബിൻ, അലൻ എന്നിങ്ങനെ രണ്ടുകുട്ടികളാണ് സനലിന്. അച്ഛൻ മരിച്ച വിവരം കുട്ടികൾ ഇനിയും അറിഞ്ഞിട്ടില്ല. എന്തൈങ്കിലും തെറ്റുചെയ്‌തെങ്കിൽ അറസ്റ്റ ചെയ്താൽ പോലെ..ഇങ്ങനെ ചെയ്യണമായിരുന്നുവോ..ഒരു ജീവന് വിലയില്ലേ? രണ്ടുപൊടിക്കുഞ്ഞുങ്ങൾ എന്തുചെയ്യും? സനലിന്റെ സഹോദരി സജിത ചോദിച്ചു. സാമ്പത്തിക ബാധ്യതകളുള്ള കുടുംബത്തിന് സനൽ ഏക ആശ്രയമായിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. സനലിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയത്.
സംഭവത്തിൽ ഡിവൈഎസ്‌പി ബി. ഹരികുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കാർ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്‌പി യുവാവിനെ മർദിച്ച ശേഷം എതിരെ വന്ന കാറിന് മുന്നിലേക്ക് തള്ളുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നിലവിൽ ഡിവൈഎസ്‌പി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഡിവൈ.എസ്‌പി ഹരികുമാറിനെതിരെ അഴിമതി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. പ്രദേശത്തെ മണൽവ്യാപാരി ജോസിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ക്‌ളിപ്പിങ് അടക്കമുള്ള തെളിവുകൾ സഹിതം ഹരികുമാറിനെതിരേ കെ.കെ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതി നൽകിയിരുന്നു. പിന്നീട് പരാതി ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്‌പിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്‌പി വീണ്ടും കുരുക്കിൽപെട്ടത്.
നിരവധി പരാതികൾ ഹരികുമാറിനെതിരേ സർക്കാരിന് ലഭിക്കകുകയും, ഹരികുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകുകയും ചെയ്തിരുന്നു. എന്നാൽ, സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖനേതാവാണ് ഹരികുമാറിനെതിരായ നടപടികൾ ഒഴിവാക്കി. സനൽ കൊലചെയ്യപ്പെട്ട കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ കഴിഞ്ഞ ഡിവൈ.എസ്‌പി ഒരു വർഷമായി നിത്യസന്ദർശകനായിരുന്നു. ബിനുവിന്റെ അയൽവാസിയാണ് ഒരുലക്ഷം കൈക്കൂലി നൽകിയ ജോസ്. പാറശ്ശാല എസ്‌ഐ ആയിരുന്നപ്പോൾ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും അവരുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഹരികുമാറിനെതിരേ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് സിഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. ഫോർട്ട് സിഐ ആയിരുന്നപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലിൽ നിന്നിറക്കിവിട്ടതിന് ഹരികുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്‌പിയുടെ കാറിന് മുൻപിലായതിനാൽ കാറെടുത്തു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഡിവൈ.എസ്‌പി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ വിളിച്ച് എസ്‌ഐ സന്തോഷ്‌കുമാറിനോട് ഉടൻ കൊടങ്ങാവിളയിലേക്ക് എത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സനലുമായി ഡിവൈ.എസ്‌പി വാക്‌പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം അവിടെ എത്തിയ നെയ്യാറ്റിൻകര എസ്‌ഐ സന്തോഷ്‌കുമാർ സനലിനെ കയറ്റിയ ആംബുലൻസുമായി നേരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് പോയി.
ഡിവൈഎസ്‌പിക്കെതിരെ ഗുരുതര ആരോപണവുമായി ഒപ്പമുണ്ടായിരുന്നവരും രംഗത്തെത്തി. നിസാരകാര്യത്തിന് സനലിനെ ഡിവൈഎസ്‌പി ക്രൂരമായി മർദിച്ചു. എതിർത്തപ്പോൾ കൈപിടിച്ച് തിരിച്ചെന്നും നടുറോട്ടിലേക്ക് ബലമായി തള്ളിയിട്ടെന്നുമാണ് ആരോപണം. അപകടമുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ ഡി.വൈ.എസ്‌പി സുഹൃത്തിനൊപ്പം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും ദൃക്‌സാക്ഷിയായവർ പറയുന്നു. ഡിവൈ.എപിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ജനകീയ സമിതി നെയ്യാറ്റിൻകരയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.