ഫിലാഡൽഫിയ: തമ്പി ചാക്കോ പ്രസിഡന്റായി മത്സരിക്കുന്ന ടീമിനുപിന്തുണ അറിയിച്ചുകൊണ്ട് 2016-18 ലേക്കുള്ള ഫൊക്കാന നാഷണൽ കമ്മറ്റിയിലേയ്ക്ക് ട്രഷററായി വാഷിങ്ടണിൽ നിന്നുള്ള സനൽ ഗോപിനാഥ് മത്സരിക്കുന്നു.

വാഷിംഗാടൺ, മെരിലാന്റ് ഭാഗത്തുള്ള പ്രമുഖ സംഘടനകളായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺന്റെയും, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന്റേയും സജീവപ്രവർത്തകനും ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെമ്പറും ദീർഘകാലപ്രവർത്തകനുമായ സനൽ ഗോപിനാഥ് വിവിധ കൺവെൻഷുകളിൽ മുഖ്യഉത്തരവാദിത്വമേറ്റെടുത്ത് വിജയിപ്പിച്ചയാളാണ്.

പൊതുപ്രവർത്തകൻ, സംഘാടകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സനൽ ഗോപിനാഥിന് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, എൻഎസ്എസ് ഓഫ് യുഎസ്എ തുടങ്ങിയ സംഘടനകളുടെ കൺവെൻഷുകൾക്കു ചുക്കാൻ പിടിക്കാനുള്ള അവസരം കൈവന്നിട്ടുണ്ട്. കലാകായിക രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് പുറമെ ചെണ്ടമേളത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

തമ്പി ചാക്കോയുടെ നേതൃത്വത്തിൽ ഫിലാഡൽഫിയായിൽ നിന്നുള്ള സുധ കർത്ത, അലക്‌സ് തോമസ് ജോർജ് ഓലിക്കൽ, ബോബി ജേക്കബ് തുടങ്ങിയവർ വാഷിങ്ടൺ ഡിസിയിലെത്തി ഡോ. പാർത്ഥസാരഥി പിള്ളയുടെ ഭവനത്തിൽ സമ്മേളിച്ച് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. അസോസിയേഷനുകളിൽ നിന്നുള്ള സനൽ ഗോപിനാഥ്, സണ്ണി വൈക്ലിഫ്, വിബിൻ രാജ്, ജേക്കബ് വർഗീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.