- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്; കാപട്യമേ നിന്റെ പേരോ സിപിഎം? ചെങ്ങന്നൂരിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ട് ബിജെപി
ആലപ്പുഴ: ചെങ്ങന്നൂരിലെ ഷൈനി എബ്രഹാം റോഡ് നവീകരണത്തിൽ രണ്ട് ഫലകങ്ങൾ. ഒന്ന് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ പേരിൽ. രണ്ടാമത്തേത് മന്ത്രി സുധാകരന്റെ പേരിലും. തെരഞ്ഞെടുപ്പ് കാലത്ത് ഈ രണ്ട് ഫലങ്ങളും ചർച്ചയാക്കുകയാണ് ബിജെപി. സിപിഎമ്മിന്റെ കപടമുഖം തുറന്ന് കാട്ടാനാണ് ശ്രമം. ബിജെപിയുടെ സംസ്ഥാന സമിതി അംഗവും മീഡിയാ കോ ഓർഡിനേറ്ററും ആയ സന്ദീപ് ഇട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. സന്ദീപിന്റെ പോസ്റ്റ് ഇങ്ങനെ കാപട്യമേ നിന്റെ പേരോ സിപിഎം???. ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചതാണ്. അദ്ദേഹത്തിന്റെ പേരിൽ ഫലകവും സ്ഥാപിച്ചു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്. ഇന്ന് കെ കെ ആറിന്റെ പിൻഗാമിയാകാൻ ഫ്‌ളെക്‌സിനെ കൂട്ടുപിടിക്കുന്ന നേതാവിനെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. സഖാവ
ആലപ്പുഴ: ചെങ്ങന്നൂരിലെ ഷൈനി എബ്രഹാം റോഡ് നവീകരണത്തിൽ രണ്ട് ഫലകങ്ങൾ. ഒന്ന് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ പേരിൽ. രണ്ടാമത്തേത് മന്ത്രി സുധാകരന്റെ പേരിലും. തെരഞ്ഞെടുപ്പ് കാലത്ത് ഈ രണ്ട് ഫലങ്ങളും ചർച്ചയാക്കുകയാണ് ബിജെപി. സിപിഎമ്മിന്റെ കപടമുഖം തുറന്ന് കാട്ടാനാണ് ശ്രമം. ബിജെപിയുടെ സംസ്ഥാന സമിതി അംഗവും മീഡിയാ കോ ഓർഡിനേറ്ററും ആയ സന്ദീപ് ഇട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
സന്ദീപിന്റെ പോസ്റ്റ് ഇങ്ങനെ
കാപട്യമേ നിന്റെ പേരോ സിപിഎം???.
ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചതാണ്. അദ്ദേഹത്തിന്റെ പേരിൽ ഫലകവും സ്ഥാപിച്ചു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്.
ഇന്ന് കെ കെ ആറിന്റെ പിൻഗാമിയാകാൻ ഫ്‌ളെക്‌സിനെ കൂട്ടുപിടിക്കുന്ന നേതാവിനെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. സഖാവ് കെ കെ ആറിന്റെ ഓർമ്മകൾ പോലും അവശേഷിക്കരുതെന്ന ചിന്ത ആരുടേതാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കെ കെ ആറിനെ സ്‌നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കൾ ചെങ്ങന്നൂരിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം.....