- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തിൽ ജോജുവുണ്ടായിരുന്നില്ല; ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റു വാങ്ങി; ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്: സന്ദീപ് വാര്യർ
തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ജോജു വ്യത്യസ്തനാണെന്നും, പ്രതികരണ ശേഷിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലാത്ത സമരത്തിനോട് ജനങ്ങൾ വിയോജിച്ചതിൽ എന്ത് അത്ഭുതമാണുള്ളതെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന ഒറ്റ സംസ്ഥാനവും പെട്രോൾ ഡീസൽ നികുതി ജി.എസ്.ടിയിൽ കൊണ്ടുവരുന്നതിനു അനുകൂലമല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദേശീയപാതയിലെ ഗതാഗതം തടഞ്ഞതിലുള്ള മാധ്യമങ്ങളുടെയും സിപിഎമ്മിന്റെയും പ്രതിഷേധം എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല. ഡൽഹിയുടെ അതിർത്തികളിൽ സുപ്രീം കോടതി പറഞ്ഞിട്ടും അവസാനിപ്പിക്കാതെ ദേശീയപാത മാസങ്ങളോളം ഉപരോധിച്ചതിനെ പ്രകീർത്തിച്ചിരുന്നവരാണ് മലയാള മാധ്യമങ്ങളും സഖാക്കളും . ഇപ്പോൾ എല്ലാവരും ഒറ്റ സെക്കന്റ് കൊണ്ട് ദേശീയപാത ഉപരോധത്തിന് എതിരായി.കോൺഗ്രസ് ഭരിക്കുന്ന ഒറ്റ സംസ്ഥാനവും പെട്രോൾ ഡീസൽ നികുതി ജി.എസ്.ടിയിൽ കൊണ്ടുവരുന്നതിനു അനുകൂലമല്ല, പ്രതികൂലവുമാണ്.
കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലാത്ത സമരത്തിനോട് ജനങ്ങൾ വിയോജിച്ചതിൽ എന്ത് അത്ഭുതമാണുള്ളത് പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തിൽ ജോജുവുണ്ടായിരുന്നില്ല. ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് (പ്രത്യേക പരാമർശം) ഏറ്റു വാങ്ങി. ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്. സന്തോഷം.
മറുനാടന് ഡെസ്ക്