- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോകുന്നു; ഹിന്ദുജനസംഖ്യയുടെ കണക്ക് നിരത്തി സന്ദീപ് വാര്യരുടെ അവകാശവാദം
തിരുവനന്തപുരം: ഹൈദരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമെന്ന വാർത്തകൾ വരവേ കേരളത്തിൽ അവകാശവാദവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിൽ ആവർത്തിക്കാൻ പോവുകയാണ് എന്നാണ് സന്ദീപ് വാര്യർ പറയുന്നത്.
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കിൽ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ്.ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണെന്നും സന്ദീപ് പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-'ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മന്നേറ്റം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് ... കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും'.ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം...
മറുനാടന് മലയാളി ബ്യൂറോ