- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ വെള്ളച്ചാട്ടത്തിൽ പെൺകുട്ടി മരിച്ചതിൽ ദുരൂഹതകളില്ല; സാന്ദ്ര മരിച്ചത് വെള്ളം കുടിച്ച് തന്നെ; വളർത്തു മാതാവിന്റെ വേർപാട് മാനസികമായി തളർത്തി; നല്ല പെൺകുട്ടിയെന്ന് നാട്ടുകാരും; ആൽബത്തിലെ അമ്മയുടെ ഫോട്ടോ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സാന്ദ്രയുടേത് ആത്മഹത്യയെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ പൊലീസ്
പത്തനംതിട്ട: കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച സാന്ദ്രാ കൃഷ്ണൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. വളർത്തു മാതാവിന്റെ വിയോഗം മാനസികമായി തളർത്തിയ പെൺകുട്ടിക്ക് താൻ ഒറ്റപ്പെട്ടു പോയെന്ന തോന്നലിൽ നിന്നുള്ള മനോവികാരമാണ് ആത്മഹത്യയ്ക്ക് കാരണമായത്. പുരുഷസൗഹൃദങ്ങളോ മൊബൈൽഫോണോ ഇല്ലാത്ത, വെറും നിർധന കുടുംബത്തിൽപ്പെട്ട സാന്ദ്രയുടെ സ്വഭാവം തങ്കപ്പെട്ടത് തന്നെയെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കോന്നി വനത്തിൽ മീന്മുട്ടി വെള്ളച്ചാട്ടത്തിൽ, അരയ്ക്കൊപ്പം വെള്ളത്തിൽ സാന്ദ്രയുടെ മൃതദേഹം കാണപ്പെട്ടത്. എലിമുള്ളുംപ്ലാക്കൽ ജയന്തി ഭവനത്തിൽ സാന്ദ്രകൃഷ്ണ (ഉണ്ണിമായ-18) യുടെ മരണത്തിലെ ദുരൂഹത ഇതോടെപൊലീസ് തള്ളിയിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാന്ദ്ര മുങ്ങി മരിച്ചതാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. മരണത്തിന് കാരണമായത് വെള്ളം ശ്വാസകോശത്തിൽ നിറഞ്ഞുണ്ടായ ശ്വാസതടസമാണ്. പെൺകുട്ടി ജീവനൊടുക്കാനാണ് സാധ്യതയെന്നും മറ്റു ദുരൂഹതകളൊന്നുമില്ലെന്ന
പത്തനംതിട്ട: കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച സാന്ദ്രാ കൃഷ്ണൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. വളർത്തു മാതാവിന്റെ വിയോഗം മാനസികമായി തളർത്തിയ പെൺകുട്ടിക്ക് താൻ ഒറ്റപ്പെട്ടു പോയെന്ന തോന്നലിൽ നിന്നുള്ള മനോവികാരമാണ് ആത്മഹത്യയ്ക്ക് കാരണമായത്. പുരുഷസൗഹൃദങ്ങളോ മൊബൈൽഫോണോ ഇല്ലാത്ത, വെറും നിർധന കുടുംബത്തിൽപ്പെട്ട സാന്ദ്രയുടെ സ്വഭാവം തങ്കപ്പെട്ടത് തന്നെയെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കോന്നി വനത്തിൽ മീന്മുട്ടി വെള്ളച്ചാട്ടത്തിൽ, അരയ്ക്കൊപ്പം വെള്ളത്തിൽ സാന്ദ്രയുടെ മൃതദേഹം കാണപ്പെട്ടത്. എലിമുള്ളുംപ്ലാക്കൽ ജയന്തി ഭവനത്തിൽ സാന്ദ്രകൃഷ്ണ (ഉണ്ണിമായ-18) യുടെ മരണത്തിലെ ദുരൂഹത ഇതോടെപൊലീസ് തള്ളിയിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാന്ദ്ര മുങ്ങി മരിച്ചതാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. മരണത്തിന് കാരണമായത് വെള്ളം ശ്വാസകോശത്തിൽ നിറഞ്ഞുണ്ടായ ശ്വാസതടസമാണ്. പെൺകുട്ടി ജീവനൊടുക്കാനാണ് സാധ്യതയെന്നും മറ്റു ദുരൂഹതകളൊന്നുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സാന്ദ്രയെ കാണാതായിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയത്. മീന്മുട്ടിപ്പാറയുടെ ഏറ്റവും മുകളിൽ നിന്ന് സാന്ദ്ര ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പാറക്കെട്ടിന് മുകളിൽ നിന്ന് താഴേക്ക് വീണപ്പോൾ വെള്ളത്തിന് അടിത്തട്ടിൽ ചെന്ന് ഇടിച്ചാകാം മുഖത്തും മൂക്കിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാന്ദ്ര മോഹാലസ്യപ്പെടുകയും വെള്ളം ഉള്ളിൽ ചെന്ന് മരിക്കുകയുമായിരുന്നു. ബോധം പോയതിനാൽ വെള്ളത്തിൽ നിന്ന് എഴുന്നേൽക്കാൻ യുവതിക്ക് കഴിഞ്ഞിരിക്കുകയില്ല. ഇതു കാരണമാണ് മുങ്ങി മരണം സംഭവിച്ചിരിക്കുന്നത്. ശരീരത്തിൽ മറ്റു പാടുകളോ ആരെങ്കിലും ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു.
ജയന്തി ഭവനത്തിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തു മകളാണ് സാന്ദ്ര കൃഷ്ണ. സരസമ്മയുടെ മരണശേഷം സാന്ദ്രയുടെ മനോനിലയ്ക്ക് മാറ്റം വന്നിരുന്നു. ഇവർ മുമ്പു താമസിച്ചിരുന്ന വീട് നശിച്ചു പോയതിനാലും അച്ഛൻ സ്ഥലത്ത്
ഇല്ലാത്തതിനാലും പെൺകുട്ടി വളർത്തമ്മയുടെ അനുജത്തിയായ ജഗദമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ അയൽപക്കത്തെ വീട്ടിലേക്ക് സാന്ദ്ര പോയിരുന്നു. അവിടുത്തെ കല്യാണ ആൽബത്തിൽ സരസമ്മയുടെ ഫോട്ടോ ഉണ്ടെന്നും അത് കാണാനാണ് പോകുന്നതെന്നും പറഞ്ഞിരുന്നു.
സന്ധ്യ കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനേയും നാട്ടുകാരെയും വിവരം അറിയിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മീന്മുട്ടി പാറയുടെ രണ്ടാമത്തെ തട്ടിൽ നിന്നും പെൺകുട്ടിയുടെ ചെരുപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സാന്ദ്രയെ കുറിച്ച് നാട്ടുകാർക്ക് വളരെ നല്ല അഭിപ്രായമായിരുന്നുവെന്ന് സിഐ ആർ. ജോസ് പറഞ്ഞു. മൊബൈൽഫോൺ ഉപയോഗിച്ചിരുന്നില്ല. ആൺസുഹൃത്തുക്കൾ ഉള്ളതായി സൂചനയില്ലെന്നും സിഐ അറിയിച്ചു.