- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകളുടെ ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളിക പണിതു; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരിയായി; ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കി താരമായ യുവതി ഒടുവിൽ തട്ടിപ്പ് കേസിൽ കുടുങ്ങി; സാന്ദ്രാ തോമസ് അറസ്റ്റിലായത് ജപ്തിയായ വീട് പണയം വെച്ച് പണം തട്ടിയപ്പോൾ
കൊച്ചി: പുരയിടം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ചെന്ന കേസിൽ യുവ സംരംഭക അറസ്റ്റിൽ. പച്ചാളം പള്ളിച്ചാൻപറമ്പിൽ സാന്ദ്ര തോമസിനെയാണു (27) പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു മുൻ ഡിവൈഎഫ്‌ഐ നേതാവും സംഘവും കാറും വീടിന്റെ രേഖകളും കൈവശപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി കൂടിയാണ് സാന്ദ്ര തോമസ്. വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞുമൊയ്തീനിൽനിന്നു വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം മറച്ചുവച്ചു.രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. കുഞ്ഞുമൊയ്തീൻ
കൊച്ചി: പുരയിടം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ചെന്ന കേസിൽ യുവ സംരംഭക അറസ്റ്റിൽ. പച്ചാളം പള്ളിച്ചാൻപറമ്പിൽ സാന്ദ്ര തോമസിനെയാണു (27) പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു മുൻ ഡിവൈഎഫ്‌ഐ നേതാവും സംഘവും കാറും വീടിന്റെ രേഖകളും കൈവശപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി കൂടിയാണ് സാന്ദ്ര തോമസ്.
വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞുമൊയ്തീനിൽനിന്നു വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം മറച്ചുവച്ചു.രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. കുഞ്ഞുമൊയ്തീൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സാന്ദ്ര തോമസ് ഇതിനു തയാറായില്ല. ഇതേത്തുടർന്നാണു പരാതിയുമായി കോടതിയിലെത്തിയത്.
നേരത്തെ സാന്ദ്രയുടെ പരാതിയിൽ 2016 ഒക്ടോബറിലാണ് മുൻ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ബ്രോഡ്വേയിൽ ജൂവലറി നടത്തുന്ന കമാലുദ്ദീന്റെ അഞ്ചു സെന്റ് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വില നിശ്ചയിച്ചു തനിക്കു രജിസ്റ്റർ ചെയ്തു നൽകിയശേഷം കൂടുതൽ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും തന്റെ വീടിന്റെ രേഖകളും കാറും കൈവശപ്പെടുത്തുകയും ചെയ്‌തെന്നാണു സാന്ദ്ര ഡിജിപിക്കു നൽകിയ പരാതി. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നു പറഞ്ഞു കറുകപ്പിള്ളി സിദ്ദീഖിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇതോടെയാണ് സാന്ദ്ര തോമസ് വിവാദ നായികയായത്.
സാന്ദ്രയുടെ സ്വത്തിലും മറ്റും നേരത്തെ പൊലീസ് വിശദ അന്വേഷണം നടത്തിയിരുന്നു സാധാരണ കുടുംബത്തിൽ ജനിച്ച 26 വയസ്സുകാരി സാന്ദ്ര എങ്ങനെയാണ് ഇത്രയധികം ആഡംബരകാറുകൾ വാങ്ങിയത്, ഇവരുടെ സ്വത്ത് വിവരങ്ങൾ എന്നിവയായിരുന്നു പരിശോധിച്ചത്. എറണാകുളം ബ്രോഡ് വെയിൽ സാന്ദ്ര കമ്പനി എന്ന പേരിൽ ആർട്ടിഫിഷ്യൽ പ്ലാന്റ്‌സിന്റേയും പൂക്കളുടേയും കച്ചവടമാണ് സാന്ദ്രയ്ക്കുണ്ടായിരുന്നത്. വിവാദത്തിൽപെട്ടതോടെ ഈ സ്ഥാപനമെല്ലാം പ്രതിസന്ധിയിസലായി. അറുപത് ലക്ഷത്തിലധികം വിലയുള്ള ജാഗ്വാർ, എൺപത് ലക്ഷത്തിലധികമുള്ള പോഷെ, 9 ലക്ഷത്തിലധികമുള്ള ഇക്കോ സ്‌പോർട്ട്, 5 ലക്ഷത്തിലധികമുള്ള കവാസാക്കി സൂപ്പർ ബൈക്ക് ഇതെല്ലാം സാന്ദ്രയുടെ പേരിലുള്ള വാഹനങ്ങളാണ്. വെണ്ണലയിൽ സാന്ദ്രയുടെ പുതിയ വീടിന്റെ നിർമ്മാണവും കോടികൾ ചെലവിട്ടായിരുന്നു.
ഡിവൈഎഫ്‌ഐ നേതാവിനെ സാന്ദ്ര തോമസിന്റെ പരാതിയിലാണ് പിടിച്ചത്. കഴിഞ്ഞ സപ്തംബറിൽ കമാലുദ്ദീന്റെ വീടും അഞ്ച് സെന്റ് സ്ഥലവും ഒരു കോടി രൂപയ്ക്ക് പരാതിക്കാരിക്ക് വില്പന നടത്താൻ കരാറായിരുന്നു. ഇത് പ്രകാരം 50 ലക്ഷം അഡ്വാൻസ് വാങ്ങി. ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്ന ധാരണയിൽ വസ്തു പരാതിക്കാരിക്ക് രജിസ്റ്റർ ചെയ്തു നൽകി. പിന്നീട് മൂന്നാം ദിവസം ജോഷിയും സഹോദരനും ഒഴികെയുള്ള മറ്റ് പ്രതികൾ കമാലുദ്ദീന്റെ നേതൃത്വത്തിൽ സാന്ദ്ര തോമസിന്റെ ബ്രോഡ് വേയിലെ സ്ഥാപനത്തിലും പച്ചാളത്തെ വീട്ടിലും അതിക്രമിച്ച് കയറി സ്ഥലത്തിന് കൂടുതൽ വില നൽകണമെന്നാവശ്യപ്പെട്ടു. 1.25 കോടി രൂപ കൂടി ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്നായിരുന്നു ഭീഷണി.
പരാതിക്കാരിയുടെ പേരിൽ തൃക്കാക്കരയിലുണ്ടായിരുന്ന നാലായിരം സ്‌ക്വയർ ഫീറ്റിന്റെ വീടും എട്ട് സെന്റ് സ്ഥലവും ബലമായി എഴുതി വാങ്ങി. വീട്ടിൽ നിന്ന് ബ്ലാങ്ക് ചെക്കുകളും ഇൻകം ടാക്സ് രേഖകളും പ്രതികൾ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ കാർ രണ്ടാം പ്രതി ജോഷിക്ക് പണയപ്പെടുത്തി 30 ലക്ഷം വാങ്ങിയ ശേഷം അത് പലിശയിനത്തിൽ വകയിരുത്തി കമാലുദ്ദീൻ കൈക്കലാക്കി. എന്നൊക്കെയായിരുന്നു മറുപടി. ഈ ആരോപണവും കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായിരുന്നു.
സാന്ദ്ര തോമസിന്റെ പരാതിയിൽ പൊലീസ് കെട്ടിച്ചമച്ച കേസിലാണ് താൻ ജയിലിലായതെന്ന ആരോപണവുമായി ഒന്നാം പ്രതി രംഗത്ത് എത്തിയിരുന്നു. സാന്ദ്ര തോമസുമായുള്ള ഭൂമി ഇടപാടിൽ കബളിപ്പിക്കപ്പെട്ട തങ്ങളെ ആസൂത്രിതമായി കേസിൽ കുടുക്കുകയാണ് ചെയ്തതെന്ന് പ്രതികളാക്കപ്പെട്ട എറണാകുളം ബ്രോഡ്വേയിലെ തനിമ ഫാഷൻ ജൂവലറി ഉടമ കമാലുദ്ദീനും ഭാര്യ സജിനയും ആരോപിച്ചുിരുന്നു. ഇടപ്പള്ളി പോണേക്കരയിൽ അഞ്ച് സെന്റ് ഭൂമിയും മൂന്ന് നിലയുള്ള കെട്ടിടവും 1.75 കോടി രൂപക്ക് സാന്ദ്ര തോമസിന് നൽകാൻ കരാർ ഉറപ്പിക്കുകയും പരസ്പര വിശ്വാസത്തിൽ ആധാരം ചെയ്തുനൽകിയെങ്കിലും തുക കൈമാറിയില്ല. ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലം ഇടപാടിന് നൽകാം എന്ന സാന്ദ്ര തോമസിന്റെയും ഭർത്താവിന്റെയും വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു ഇതെന്നും എന്നാൽ, പറഞ്ഞ തീയതിയിൽ തുക നൽകാതെ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയുമായിരുന്നെന്നും ഇവർ ആരോപിച്ചിരുന്നു.
കരാർ പ്രകാരം 2016 ഓഗസ്റ്റ് 24ന് തുക നൽകാമെന്ന് സാന്ദ്ര തോമസ് സമ്മതിച്ചിരുന്നു. പലവട്ടം വാക്ക് തെറ്റിച്ച ശേഷം ഒക്ടോബർ 22വരെ കരാർ കാലാവധി നീട്ടിനൽകണമെന്ന ആവശ്യവുമായി അവർക്കുവേണ്ടി പൊതുപ്രവർത്തകനായ കറുകപ്പിള്ളി സിദ്ദീഖ് സമീപിച്ചു. ഒടുവിൽ സമ്മർദത്തിന് വഴങ്ങി 20ാം തീയതിയെന്ന് നിശ്ചയിച്ചു. പണം നൽകാമെന്ന് പറഞ്ഞ സന്ദ്ര എന്നാൽ, 18ന് തങ്ങൾക്കെതിരെ പരാതി നൽകുകയായിരുന്നെന്ന് കമാലുദ്ദീൻ പറഞ്ഞു.