- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടപടാ അടി വീണു... ചിലർ കനമുള്ള വടി വെച്ച് തന്നെ വീക്കി; അവർക്ക് ശാഖയിലെ പ്രാക്ടീസൊക്കെയുള്ളതാണ്.. പ്രതിരോധിച്ചിട്ട് കാര്യമൊന്നുമില്ല.. തല്ലി മടുത്ത് ഇവര് നിർത്തുമായിരിക്കും... എന്നിട്ട് വന്ന് പറയാം കേട്ടോ, എനിക്കുള്ള വിശദീകരണങ്ങൾ: മാധ്യമ പ്രവർത്തക പരാതി നൽകിയ അവതാരകൻ സനീഷ് ഇളയടത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
കോഴിക്കോട്: ന്യൂസ് 18 കേരളയിലെ പ്രശ്‌നങ്ങൾ തുടങ്ങുന്നത് 17 ജീവനക്കാർക്ക് നോട്ടീസ് നൽകിയതോടെയാണ്. എന്നാൽ അതിന് ആഴ്ചകൾക്ക് മുമ്പേ പണി തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയെ മാനസികമായി പീഡിപ്പിച്ചു. അതിൽ പരാതി അവർ നൽകി. പക്ഷേ ആരും കാര്യമായെടുത്തില്ല. ഒടുവിൽ ആ മാധ്യമ പ്രവർത്തക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓടിയെത്തി ന്യൂസ് 18 കേരളയിലെ ജീവനക്കാർ ആ പെൺകുട്ടിക്ക് രക്ഷയായി. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതിന് ശേഷം യുവതി ആത്മഹത്യാ നാടകം കളിച്ചുവെന്ന് പോലും പ്രചരണം ഉണ്ടായി. ഇതെല്ലാം കപടതയാണെന്ന് തളിഞ്ഞു. രാജീവ് ദേവരാജ്, ലല്ലു ശശിധരൻ പിള്ള, ദിലീപ് കുമാർ, സിഎൻ പ്രകാശ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ സനീഷ് ഇളയിടത്ത് എന്ന അവതാരകൻ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന തരത്തിൽ വാർത്തകളെത്തി. ഐസിയുവിൽ കിടന്ന യുവതിയുടെ അഭിമുഖം എന്ന തരത്തിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം കള്ളത്തരമാണെന്ന് തെളിഞ്ഞു. ആർക്കും പെൺകുട്ടി അഭിമുഖം നൽകിയിട്ടില്ലെന്നും വ്യക
കോഴിക്കോട്: ന്യൂസ് 18 കേരളയിലെ പ്രശ്‌നങ്ങൾ തുടങ്ങുന്നത് 17 ജീവനക്കാർക്ക് നോട്ടീസ് നൽകിയതോടെയാണ്. എന്നാൽ അതിന് ആഴ്ചകൾക്ക് മുമ്പേ പണി തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയെ മാനസികമായി പീഡിപ്പിച്ചു. അതിൽ പരാതി അവർ നൽകി. പക്ഷേ ആരും കാര്യമായെടുത്തില്ല. ഒടുവിൽ ആ മാധ്യമ പ്രവർത്തക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓടിയെത്തി ന്യൂസ് 18 കേരളയിലെ ജീവനക്കാർ ആ പെൺകുട്ടിക്ക് രക്ഷയായി. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതിന് ശേഷം യുവതി ആത്മഹത്യാ നാടകം കളിച്ചുവെന്ന് പോലും പ്രചരണം ഉണ്ടായി. ഇതെല്ലാം കപടതയാണെന്ന് തളിഞ്ഞു.
രാജീവ് ദേവരാജ്, ലല്ലു ശശിധരൻ പിള്ള, ദിലീപ് കുമാർ, സിഎൻ പ്രകാശ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ സനീഷ് ഇളയിടത്ത് എന്ന അവതാരകൻ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന തരത്തിൽ വാർത്തകളെത്തി. ഐസിയുവിൽ കിടന്ന യുവതിയുടെ അഭിമുഖം എന്ന തരത്തിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം കള്ളത്തരമാണെന്ന് തെളിഞ്ഞു. ആർക്കും പെൺകുട്ടി അഭിമുഖം നൽകിയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിച്ചു. ഇപ്പോഴിതാ സനീഷ് ഇളയിടത്ത് തന്നെ വിശദീകരണവുമായെത്തുന്നു. തനിക്ക് പിന്നിൽ ആർ എസ് എസുകാരാണെന്ന തരത്തിലാണ് കുറിപ്പ്. വിശദീകരണം പിന്നീട് പറയാമെന്നും എഴുതുന്നു
സനീഷിന്റെ വിശദീകരണം ഇങ്ങനെ
കൂട്ടത്തല്ല് നേരത്തെയും കിട്ടിയിട്ടുണ്ട്. ശരിക്കുള്ളത്.
ലിഞ്ചിംഗാണ്. ഒന്നും ചെയ്യാനില്ല,നിന്ന് കൊള്ളുകയല്ലാതെ. കൈ രണ്ടും തലയ്ക്ക് മുകളിൽ പിടിച്ച് കാലുകൾക്കിടയിലേക്ക് കുനിഞ്ഞ് താഴ്ന്നിരുന്നു. പടപടാ അടി വീണു. അവർ കൈ കൊണ്ടും കാല് കൊണ്ടും സന്തോഷത്തോടെ തല്ലി . ചിലർ കനമുള്ള വടി വെച്ച് തന്നെ വീക്കി.അവർക്ക് ശാഖയിലെ പ്രാക്ടീസൊക്കെയുള്ളതാണ്.നമ്മൾ ദുർബ്ബലശരീരിയാണ്. പ്രതിരോധിച്ചിട്ട് കാര്യമൊന്നുമില്ല. ആദ്യത്തെ മൂന്ന് തല്ലിന് ശേഷം വേദനയില്ല. ഇപ്പോ കഴിയും എന്ന് പ്രതീക്ഷിച്ച് ഒടിഞ്ഞൊതുങ്ങിയിരുന്നു,അത്ര തന്നെ.
ഇത് ഇപ്പോ കഴിയുമായിരിക്കും.തല്ലി മടുത്ത് ഇവര് നിർത്തുമായിരിക്കും. എന്നിട്ട് വന്ന് പറയാം കേട്ടോ, എനിക്കുള്ള വിശദീകരണങ്ങൾ.
പെൺകുട്ടിക്ക് താങ്ങും തണലുമായി നിൽക്കുന്നത് ദളിത് ആക്ടിവിസ്റ്റായ ധന്യാ രാമനാണ്. മാധ്യമ പ്രവർത്തകയെ സ്വാധീനിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നത് പോലും ധന്യാ രാമൻ തുറന്നു പറഞ്ഞു. സ്വാധീനിക്കാൻ ശ്രമിച്ച ഓഡിയോയും വിഡിയോയും പുറത്തുവിടുമെന്നും ധന്യ അറിയിച്ചു. സനീഷിനെതിരെ മാധ്യമ പ്രവർത്തക നൽകിയ പരാതി പുറത്തുവിട്ടതും ധന്യയാണ്. ഇതോടെയാണ് സനീഷിനെ രക്ഷിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞത്. മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കേസെടുക്കുമെന്ന നിലപാടിലാണ് സർക്കാർ. ദളിത് പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിന് മുമ്പിൽ നിൽക്കുന്ന ധന്യയ്ക്ക് ആർ എസ് എസുമായി യാതൊരു ബന്ധവുമില്ല. ഇവർ ഇടതു പക്ഷ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
ധന്യ പുറത്തുവിട്ട തെളിവും പരാതിയുമാണ് സനീഷിന് ഈ കേസിൽ ഏറെ വിനയായത്. എന്നിട്ടും സംഘപരിവാർ അജണ്ടയാണ് നടക്കുന്നതെന്ന് സനീഷ് ആരോപിക്കുന്നു. അതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള നീക്കം ഇപ്പോഴും അണിയറയിൽ സജീവമാണ്.