- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാങ്കർലോറി ഇടിച്ചു ഭർത്താവ് മരിച്ചത് ഒന്നരമാസം മുമ്പ്; കടുത്ത മാനസിക സമർദ്ദത്തിൽ മൂന്ന് വയസ്സുള്ള മകനുമൊത്ത് സനീഷ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; ഇടുക്കി തോപ്രാംകുടിയിൽ ഒരാഴ്ചക്കുള്ളിൽ സമാനമായ മൂന്നാമത്തെ ദുരന്തം
ഇടുക്കി: ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്തു കഴിഞ്ഞ യുവതി മൂന്നു വയസുകാരൻ മകനെയുമൊത്ത് കുളത്തിൽ ചാടി മരിച്ചു. തോപ്രാംകുടിക്കടുത്ത് കാരിക്കവല പേട്ടുപാറയിൽ സനീഷ (27), ഏക മകൻ ദേവദത്തൻ എന്നിവരെയാണ് മരിച്ച നിലയിൽ വീടിനടുത്തുള്ള കുളത്തിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. സനീഷയുടെ ഭർത്താവ് അനീഷ് (30) ഒന്നര മാസം മുമ്പ് കോതമംഗല
ഇടുക്കി: ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്തു കഴിഞ്ഞ യുവതി മൂന്നു വയസുകാരൻ മകനെയുമൊത്ത് കുളത്തിൽ ചാടി മരിച്ചു. തോപ്രാംകുടിക്കടുത്ത് കാരിക്കവല പേട്ടുപാറയിൽ സനീഷ (27), ഏക മകൻ ദേവദത്തൻ എന്നിവരെയാണ് മരിച്ച നിലയിൽ വീടിനടുത്തുള്ള കുളത്തിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
സനീഷയുടെ ഭർത്താവ് അനീഷ് (30) ഒന്നര മാസം മുമ്പ് കോതമംഗലത്തിനടുത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ അനീഷ് ബൈക്കിൽ കോതമംഗലത്തേക്ക് പോകുമ്പോൾ ടാങ്കർ ലോറിയിടിച്ചാണ് മരിച്ചത്. ഭർത്താവിന്റെ വേർപാടിനെ തുടർന്നു മാനസിക സമ്മർദത്തിലായ സനീഷ ആത്മഹത്യ ചെയ്യമെന്ന നിലയിൽ സംസാരിച്ചിരുന്നതായി പറയുന്നു. ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തത്രേ. ഇതേതുടർന്ന് അനീഷിന്റെ അമ്മക്കൊപ്പമാണ് സനീഷയെ കിടത്തിയിരുന്നത്.
ഇന്ന് പുലർച്ചെ ചൂടു കൂടുതലാണെന്നു പറഞ്ഞു എഴുന്നേറ്റ സനീഷ മകനെയുമെടുത്തു നിലത്തു കിടന്നു. അൽപസമയം കഴിഞ്ഞപ്പോൾ സനീഷയെയും മകനെയും കാണാനില്ലെന്നു മനസിലാക്കിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തിൽ ചാടിയതായി മനസിലാക്കിയത്. നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി ജഡം പുറത്തെടുക്കുകയായിരുന്നു. സനീഷയുടെ അരയിൽ ഷാൽകൊണ്ടു ബന്ധിച്ച നിലയിലായിരുന്നു ദേവദത്തന്റെ ജഡം.
ഒരാഴ്ചക്കുള്ളിൽ ഇടുക്കിയിൽ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ഒരു സംഭവത്തിൽ അമ്മയെ രക്ഷപെടുത്തി. വണ്ടന്മേട് പുറ്റടി വാർതാന്മുക്ക് കുറ്റിപ്പുറത്ത് ഷിജോയുടെ ഭാര്യ ജിൻസി(26), രണ്ടു വയസുള്ള മകൾ അലിയയുമൊത്ത് 18ന് തീകൊളുത്തി മരിച്ചിരുന്നു. ഭർതൃസഹോദരനുമായുള്ള കുടുംബവഴക്കാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ജിൻസിയെ പ്രേരിപ്പിച്ചതെന്നു പറയുന്നു. തൊടുപുഴ മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ വിൻസെന്റിന്റെ ഭാര്യ ജയ്‌സമ്മ (സുനിത-28) 16ന് പുലർച്ചെ ഇളയ മകൻ ആഷി(ഒന്നര)നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
കുടുംബകലഹവും അയൽ വീട്ടിലെ വയോധികയെ തലക്കടിച്ചു വീഴ്‌ത്തി സ്വർണമാല കവർന്ന സംഭവത്തിൽ പൊലിസ് ചോദ്യം ചെയ്യലിനു വിധേയയാകുകയും ചെയ്തതുമാണ് ജയ്‌സമ്മയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഇടുക്കിയിൽ ബി. എസ്. എൻ. എൽ ജീവനക്കാരനായ ആലുവ കങ്ങരപ്പടി മൃഗാശുപത്രിക്ക് സമീപം നാറാണത്ത് വീട്ടിൽ അഭിലാഷിന്റെ ഭാര്യ നീതു (28) രണ്ട് മക്കളെയുമായി പെരിയാറ്റിൽ ചാടി മരിച്ചത് കഴിഞ്ഞ 14നാണ്.
മക്കളായ അനാമിക (എട്ട്), അർജുൻകൃഷ്ണ (ഒന്നര) എന്നിവരുമൊത്താണ് പുഴയിൽ ചാടിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രണ്ട് മക്കളെയുംകൂട്ടി മരണത്തിലേക്ക് നീങ്ങാൻ നീങ്ങാൻ നീതു തയാറായതത്രേ.