റിയാദ്: ചരിത്രമുറങ്ങുന്ന ഫറോക്കിലെ പ്രവാസികൾ ഒരു കൂട്ടായ്മക്ക് കീഴിൽ സംഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരു പ്രവാസികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. 'ഗ്ലോബൽ ഫറോക്കിയൻസ് മീറ്റ് 2016' എ പേരിൽ നടക്കുന്ന പരിപാടി ഓഗസ്റ്റ് 23ന് ചൊവ്വാഴ്ച ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററാണ് മീറ്റിന് നേതൃത്വം നൽകുന്നത്. ഫറോക്ക് പ്രവാസി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ആസ്‌ത്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ ഫറോക്കുകാർ പ്രഥമ സംഗമത്തിൽ പങ്കാളികളാവും.

ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ, യു.എ.ഇ ചാപ്റ്ററുകൾ വർഷങ്ങളായി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. സംഘടനയുടെ പ്രവർത്തനം ആഗോളവൽക്കരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എിവിടങ്ങളിൽ പുതിയ ചാപ്റ്ററുകൾ രൂപീകരണം ഉടൻ പൂർത്തിയാവും. നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം എന്നും ഒരുമിച്ച് നിന്നിട്ടുള്ള ഫറോക്കിലെ പ്രവാസി സമൂഹത്തെ കക്ഷി, രാഷ്ട്രീയ-ജാതി, മത ഭേദമന്യേ ഈ കൂട്ടായ്മക്ക് കീഴിൽ അണിനിരത്തി പരസ്പര സനേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുകയെന്നതാണ് ആഗോള സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. നാടിന് അന്യരായി മാറിയ പ്രവാസിയുടെ ജീവിതത്തിന് നവോന്മേഷം പകരാൻ സംഗമം ഉപകരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. അതോടൊപ്പം പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ സംഘടന സജീവമായി ഇടപ്പെടലുകൾ നടത്തി വരുന്നുണ്ട്.

പ്രവാസ ജീവിതത്തിൽ 35 വർഷം പൂർത്തിയാക്കിയവരെ ആദരിക്കുക, എസ്.എസ്.എൽ.സി, +2 മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും പാഠ്യേതര മേഖലകളിൽ ബഹുമതികൾ കരസ്ഥാമാക്കിയവരെയും ആദരിക്കുക, പ്രവാസി കുടുംബ സംഗമം, സാംസ്‌കാരിക സമ്മേളനം, പ്രവാസി സമ്മിറ്റ്, ഇശൽ നൈറ്റ് എിങ്ങനെ വിവിധ പരിപാടികൾ മീറ്റിന്റെ ഭാഗമായി നടക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ അബ്ദുൽ അസീസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. ഇ.കെ അബ്ദുല്ലത്തീഫ് സ്വാഗതവും അസ്ഗർ റഹ്മാൻ.വി നന്ദിയും പറഞ്ഞു.