കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടർ ആനി ശിവയെ അപമാനിച്ചന്ന പരാതിയിൽ കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. 'എസ്ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്' എന്നാണ് സംഗീത ലക്ഷ്ണയുടെ പുതിയ എഫ്ബി പോസ്റ്റ്.

ചാനലുകളിൽനിന്നു വിളി വന്നപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നതെന്ന് പോസ്റ്റിൽ പറയുന്നു. വിദേശത്തുനിന്നു വരെ വിളികൾ വന്നു തുടങ്ങിയപ്പോൾ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞത്. എഫ്ഐആർ, എഫ്ഐഎസ് റെക്കോർഡുകൾ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

ടെലിവിഷൻ വാർത്തയുടെ സ്‌ക്രീൻഷോട്ടുൾപ്പടെ പങ്കുവച്ചാണ് സംഗീത ലക്ഷ്മണയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം


അഭിഭാഷകരുടെ ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ circulate ചെയ്തു വരുന്ന ഫോട്ടം ചുവടെ.
MMTV, മാതൃഭൂമി എന്നീ ചാനലുകളിൽ നിന്ന് വിളി വന്നപ്പോഴാണ് ഞാൻ തന്നെ വിവരമറിഞ്ഞത്. കൊച്ചി സെൻട്രൽ പൊലീസ് സറ്റേഷനിൽ അങ്ങനെയാണ്. മാധ്യമക്കാര് ആദ്യമറിയും അതു കഴിയുബോൾ TV യിൽ കണ്ട് ജനമറിയും. വിദേശത്ത് നിന്ന് വരെ വിളികൾ വന്നു തുടങ്ങിയപ്പോൾ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ ഞാൻ വിവരമറിയുന്നത്.
Cr.933/2021 of Central Police Station, Kochi. u/S.509 of IPC and S. 67 of IT Act എന്ന് മാത്രം അറിയാൻ കഴിഞ്ഞിട്ടുണ്ട്. FIR, FIS എന്നീ records കൈയിൽ കിട്ടിയിട്ടില്ല. കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും.
SI പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ??
I am waiting.

ദുരിത ജീവിത സാഹചര്യങ്ങളിലൂടെ പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആനി ശിവ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.