- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത നടത്തിയ പരാമർശം ഗൗരവമുള്ളത്; ആനി ശിവയ്ക്കെതിരായ പരാമർശത്തിൽ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി; അഭിഭാഷക നിയമപ്രകാരം അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ
കൊച്ചി: സമൂഹമാധ്യമത്തിലുടെ എസ് ഐ ആനിശിവക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയ സംഭവത്തിൽ അഡ്വ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി.പരാമർശത്തിന്റെ പേരിൽ സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാർ കൗൺസിൽ.ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷൻ 35 പ്രകാരമാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ആനി ശിവയ്ക്കെതിരെ സംഗീത നടത്തിയ പരാമർശം ഗൗരവമുള്ളതാണെന്ന് ബാർ കൗൺസിൽ കണ്ടെത്തി. സംഗീത ലക്ഷ്മണയ്ക്ക് നോട്ടീസ് നൽകാൻ ബാർ കൗൺസിൽ തീരുമാനിച്ചു.
നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ തീരുമാനം അച്ചടക്ക കമ്മിറ്റിക്ക് വിടും. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ എന്റോൾമെന്റ് റദ്ദാക്കാൻ വരെ സാധ്യതയുണ്ട്. സംഗീത ലക്ഷ്മണയുടെ സാമൂഹമാധ്യമ ഇടപെടലുകൾക്ക് എതിരെ ബാർ കൗൺസിലിന് മുന്നിൽ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.
എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സംഗീതാ ലക്ഷ്മണക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആനി ശിവയുടെ പരാതി പ്രകാരം കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐടി ആക്ട്, 580 ഐ.പി.സി., കെ.പി ആക്ട് 120 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമർശങ്ങളടങ്ങുന്ന മൂന്ന് ഫേസ്‌ബുക്ക് പോസ്റ്റുകളാണ് സംഗീത ലക്ഷ്മണ ആനി ശിവക്കെതിരെ നടത്തിയത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അധിക്ഷേപ പരാമർശങ്ങളടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റ് സംഗീത ലക്ഷ്മണനിൽ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നടപടി.