- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ വന്മതിൽ പൊളിക്കാൻ സംഘപരിവാറിന്റെ വന്മതിൽ വരുന്നു; പിണറായി വിജയൻ നവോത്ഥാന സംഘടനകൾ എന്നു വിളിച്ച പല സംഘടനകളും കാലുവാരി യുവതീ പ്രവേശനത്തിനെതിരെ മതിൽ തീർക്കും; വെള്ളാപ്പള്ളിയെ സമിതി ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെപ്പിച്ചും വിജയം ഉറപ്പിക്കാൻ തിരക്കിട്ട നീക്കം: വന്മതിൽ പണിത് കരുത്ത് തെളിയിക്കാൻ ഇറങ്ങിയ സർക്കാർ പുലിവാല് പിടിക്കുമോ?
തിരുവനന്തപുരം: ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ സർക്കാറിന്റെ നേതൃത്വത്തിൽ നവോത്ഥാന മതിൽ പണിയാൻ ഒരുങ്ങുകയാണ്. നവോത്ഥാന ചരിത്രമുള്ള സംഘടനകളെ ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഈ നീക്കം പൊളിക്കാൻ വേണ്ടി സംഘപരിവാറും രംഗത്തെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംഘാടക സമിതി ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെപ്പിക്കുന്നത് അടക്കമുള്ള തന്ത്രങ്ങളിലേക്കാണ് പരിവാർ നീങ്ങുന്നത്. സർക്കാറിന്റെ മതിൽ പൊളിക്കുന്നതിന്റെ ഭാഗമായി മറുതന്ത്രങ്ങളും ഇവർ മെനയുന്നുണ്ട്. സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ബദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഈമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയിൽ കൂടും. സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ പങ്കെടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാൻ നീക്കമുണ്ട്. സർക്കാർ വിളിച്ച യോഗത്തിനെത്തിയ പല സംഘടനകളും തീരുമാനത്തിൽനിന്ന് പിന്നാക്കം പോയതി
തിരുവനന്തപുരം: ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ സർക്കാറിന്റെ നേതൃത്വത്തിൽ നവോത്ഥാന മതിൽ പണിയാൻ ഒരുങ്ങുകയാണ്. നവോത്ഥാന ചരിത്രമുള്ള സംഘടനകളെ ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഈ നീക്കം പൊളിക്കാൻ വേണ്ടി സംഘപരിവാറും രംഗത്തെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംഘാടക സമിതി ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെപ്പിക്കുന്നത് അടക്കമുള്ള തന്ത്രങ്ങളിലേക്കാണ് പരിവാർ നീങ്ങുന്നത്. സർക്കാറിന്റെ മതിൽ പൊളിക്കുന്നതിന്റെ ഭാഗമായി മറുതന്ത്രങ്ങളും ഇവർ മെനയുന്നുണ്ട്.
സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ബദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഈമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയിൽ കൂടും. സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ പങ്കെടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാൻ നീക്കമുണ്ട്.
സർക്കാർ വിളിച്ച യോഗത്തിനെത്തിയ പല സംഘടനകളും തീരുമാനത്തിൽനിന്ന് പിന്നാക്കം പോയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ. ശബരിമലയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്ന പ്രചാരണം ശക്തമാക്കാനുള്ള നീക്കവും ഇവർ നടത്തുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യഘട്ടത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിച്ചെന്ന വിലയിരുത്തൽ ആർ.എസ്.എസിനുണ്ട്.
സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് തിരിച്ചടിയാണെന്നാണ് അവരുടെ വിലയിരുത്തൽ. പ്രക്ഷോഭം ശക്തമാക്കാൻ വിശ്വാസികളുടെ പിന്തുണയാർജിക്കാനും സർക്കാറിനെതിരെ ശക്തമായ പ്രചാരണം നടത്താനുമാണ് സംഘ്പരിവാർ നീക്കം. അതിനൊപ്പം ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ പ്രചാരണവും ഇവർ ഉദ്ദേശിക്കുന്നു. ഇക്കാര്യങ്ങളെല്ലാം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് സംഘ്പരിവാർ സംഘടനകളുടെ പ്രതിനിധികൾ വ്യക്തമാക്കി.
അതേസമയം സിപിഎം നേതൃത്വം കൊടുക്കുന്ന മതിലിന് വലിയ ജനപിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ക്ഷണമുണ്ടായിരുന്നത് 190 സംഘടനകൾക്കാണ്. എന്നാൽ എത്തിയതാകട്ടെ 80ൽ താഴെ ആൾക്കാരും. നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.
ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കാനുള്ള നീക്കം വിമർശനവിധേയമായതോടെ എസ്.എൻ.ഡി.പി. യോഗനേതൃത്വവും വെട്ടിലായി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു നവോത്ഥാന മുന്നണിയുടെ ചെയർമാൻ. യോഗത്തിന്റെ മറ്റു പ്രമുഖനേതാക്കളായ സുഭാഷ് ബോസ്, എംപി. ശ്രീകുമാർ, അനിൽ തറനിലം, കെ.ജി. തങ്കപ്പൻ, സുരേഷ് ബാബു തുടങ്ങിയവർ എൻ.ഡി.എ. മുന്നണിയിലുള്ള ബി.ഡി.ജെ.എസിന്റെ ഭാഗവുമാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ മകൻ രംഗത്തെത്തുമോ എന്നാണ് അറിയേണ്ടത്.
സംഘാടകസമിതി രൂപീകരണം മുതൽ സംഭവിച്ച പാളിച്ചകൾക്കു വൻവില നൽകേണ്ടിവരുമെന്നാണു സിപിഎമ്മിൽനിന്നുതന്നെ ഉയരുന്ന വിമർശനം. പൊതുവേ സാമുദായി സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഈ വിഷയത്തിൽ അവരുടെ കാലു പിടിക്കേണ്ട ഗതികേടെന്നാണ് ഉയരുന്ന വിമർശനം. മുന്നണിയിൽ ആലോചിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രിക്കെതിരെയുണ്ട്. 'നമ്മളിലുള്ളതു മാനവരക്തം' എന്ന മുദ്രാവാക്യമുയർത്തിയ സിപിഎംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്. 'നവോത്ഥാന'മുന്നണിയുടെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ അയോധ്യയിലെ കർസേവയിലും നിലയ്ക്കൽ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണം മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫേസ്‌ബുക്ക് വെളിപ്പെടുത്തലും പ്രശ്‌നം സങ്കീർണമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഇരുപതോളം സംഘടനകൾ വനിതാമതിലിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. കേരള ബ്രാഹ്മണസഭയും വി എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നൽകും.
ശ്രീനാരായണ ധർമവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗർ വനിതാമതിൽ സംഘാടകസമിതിയിൽ ഉൾപ്പെട്ടതിനെതിരേ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നൽകി. വിദ്യാസഗറിനു ധർമവേദിയുമായി ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കുന്നു. കെ.പി.എം.എസിൽനിന്നു പുന്നല ശ്രീകുമാറിനെ സർക്കാർ ഒപ്പം നിർത്തിയെങ്കിലും തുറവൂർ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ എൻ.ഡി.എയുടെ ഭാഗമാണ്. എൻ.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാർ സഭ തുടങ്ങിയ മുന്നോക്കസംഘടനകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി സുഗതൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ ഇപ്പോഴും പറയുന്നത്. ഇങ്ങനെ നിലപാടുള്ള ആളുമായി എന്തിന് മതിൽ പണിയാൻ നിൽക്കുന്നു എന്ന വിമർശനം ശക്തമണ്.
കൂടാതെ ഒക്ടോബറിൽ ചിത്തിര ആട്ടവിശേഷ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ സുഗതൻ മുൻനിരയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച പുറത്തു വന്നിരുന്നു. യുവതി പ്രവേശനത്തിനെതിരെ സുഗതൻ അടക്കമുള്ള സംഘടന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്ന ചിത്രം ഇദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, യോഗത്തിൽ പങ്കെടുത്ത വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് സി.പി. സുഗതൻ ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സംഭവം വിവാദമായതോടെ, സമിതി തെരഞ്ഞെടുപ്പിനെതിരെ വിവിധ സംഘടന നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.
ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം ഉൾപ്പെടെയുള്ള ഗുരുദേവ കല്പനകൾ പാലിച്ചുകൊണ്ടാണ് പരിപാടികൾക്ക് ഇത്തവണ രൂപം നൽകുന്നത്. തീർത്ഥാടനകാലത്ത് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ ഉള്ളത് എസ് എൻ ഡി പിക്കാണ്. ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ വിളംബര ജാഥകളും മറ്റും നടത്തേണ്ട സംഘടനയാണ് എസ് എൻ ഡി പി. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നവോത്ഥാന വനിതാ മതിലിനെതിരെ ശിവഗിരിയിൽ നിന്നും എസ് എൻ ഡി പിയിൽ നിന്ന് പോലും എതിർപ്പു ശക്തമാക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം കേരളത്തിൽ അങ്ങോളമിങ്ങോളം നവോത്ഥാന മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം ശിവഗിരിയിലെ ആഘോഷങ്ങളെ അട്ടിമറിക്കാനാണെന്നാണ് ആരോപണം. ഇതോടെ വെട്ടിലാകുന്നത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.