- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുധനാഴ്ച്ച 200 ഇടങ്ങളിൽ റോഡുപരോധം; വ്യാഴാഴ്ച്ച കോട്ടയത്തെ മഹാസമ്മേളനം; വെള്ളിയാഴ്ച്ച സെക്രട്ടറിയേറ്റിന് മുമ്പിൽ പന്തളം രാജാവിന്റെ നേതൃത്വത്തിൽ ഉപവാസം; നട തുറക്കുന്ന ദിവസം ആയിരക്കണക്കിന് അമ്മമാർ പമ്പയിലേക്ക്; മുഖ്യമന്ത്രി പിന്നോട്ടില്ലെന്ന് പറഞ്ഞതോടെ നിലപാട് കർക്കശമാക്കി പ്രക്ഷോഭകാരികൾ; ആ ഉരുണ്ടുകളി അവസാനിപ്പിച്ചു ഭക്തരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു സംഘപരിവാർ സംഘടനകളും: സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
കൊച്ചി: ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തിമൂലം വിശ്വാസികൾ തെരുവിൽ ഇറങ്ങുന്നു. മറുവശത്ത്, സുപ്രീംകോടതി നിധി നടപ്പിലാക്കണമെന്ന നിലപാടും. പിണറായി സർക്കാർ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായ വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിൽ. എങ്കിലും ചരിത്രപരമായി മാറ്റമെന്ന നിലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആവർത്തിച്ചു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മറുവശത്തും പ്രതിരോധമാർഗ്ഗങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് സംഘപരിവാർ നേതാക്കൾ. സുപ്രിംകോടതിയിൽ ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ വേണ്ടിയുള്ള നടപടികൾ കൈക്കൊണ്ടത് സംസ്ഥാന സർക്കാറാണെന്നാണ് പരിവാർ നിലപാട്. ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ സർക്കാർ റിവ്യു ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് പരിവാർ സംഘടനകളും കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഹൈന്ദവ സംഘടനകളെ എല്ലാം കോർത്തിണക്കി കൊണ്ട്
കൊച്ചി: ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തിമൂലം വിശ്വാസികൾ തെരുവിൽ ഇറങ്ങുന്നു. മറുവശത്ത്, സുപ്രീംകോടതി നിധി നടപ്പിലാക്കണമെന്ന നിലപാടും. പിണറായി സർക്കാർ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായ വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിൽ. എങ്കിലും ചരിത്രപരമായി മാറ്റമെന്ന നിലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആവർത്തിച്ചു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മറുവശത്തും പ്രതിരോധമാർഗ്ഗങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് സംഘപരിവാർ നേതാക്കൾ. സുപ്രിംകോടതിയിൽ ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ വേണ്ടിയുള്ള നടപടികൾ കൈക്കൊണ്ടത് സംസ്ഥാന സർക്കാറാണെന്നാണ് പരിവാർ നിലപാട്.
ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ സർക്കാർ റിവ്യു ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് പരിവാർ സംഘടനകളും കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഹൈന്ദവ സംഘടനകളെ എല്ലാം കോർത്തിണക്കി കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പരിവാർ നീക്കം. സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശബരിമല കർമ്മ സമിതിക്ക് ഇന്ന് കൊച്ചിയിൽ ചേർന്ന ആർ.എസ്.എസ് പരിവാർ സംഘടന നേതാക്കളുടെ യോഗം രൂപം നൽകി. ശബരിമലയിലേക്ക് ഏറ്റവുമധികം വിശ്വാസികൾ എത്തുന്ന ദക്ഷിണഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങൾക്കാണ് ഹിന്ദു നേതൃ സമ്മേളനം രൂപം നൽകിയത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10ന് കേരളത്തിലെ 200 കേന്ദ്രങ്ങളിൽ റോഡ് ഉപരോധ സമരം നടക്കും. ഈ സമയം ഈ പരിപാടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കും.
തുടർന്ന് 11 ന് കോട്ടയത്ത് ഗുരുസ്വാമിമാർ ആചാര്യന്മാർ വിവധ ഹൈന്ദവ സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് ഹിന്ദുനേതൃസമ്മേളനം നടക്കും. 12 ന് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടക്കുന്ന പ്രക്ഷോഭ യാത്രയിലും പന്തളം രാജകൊട്ടാരത്തോടൊപ്പം ചേർന്ന് നാമജപയജ്ഞത്തിലും പങ്കുചേരും. 17 ന് നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ രാവിലെ 9മുതൽ അമ്മമാരുടെ ഉപവാസ സമരത്തിന്നുമാണ് എളമക്കര ഭാസ്‌ക്കരിയത്തിൽ ചേർന്ന യോഗം രൂപം നൽകിയത്. വിവിധയിടങ്ങളിൽ ആചാര്യ സദസും സങ്കടിപ്പിക്കുന്നുണ്ട്. തുടർന്ന് വിഷയം ഏത് ഗതിയിലേക്കാണോ പോകുന്നത് അത് അൻസറിച്ച് പരിപാടികൾ ആസൂത്രണം ചെയ്യും.
വിധി തിടുക്കപ്പെട്ട് നടപ്പാക്കുന്നതിന് പിന്നിലും ഹരജി നൽകിയവർക്ക് പിന്നിലും വലിയ ഗൂഢാലോചനയുണ്ട്. ക്ഷേത്രങ്ങളെ വിവാദങ്ങളുടെ കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, വിശ്വാസികളെ മുന്നിൽ നിന്ന് നയിക്കേണ്ടത് ആർ.എസ്.എസിന്റെ ഉത്തരവാദിത്വം ആണ്. അതാണ് തങ്ങൾ ഇപ്പോൾ ഏറ്റെടുക്കുന്നതെന്ന് കെപി ശശികല ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യക്തികൾ പ്രതികരിക്കുന്നത് പോലെ ആർ.എസ്.എസിന് പ്രതികരിക്കാൻ കഴിയില്ല. വിധി വന്ന് രണ്ടാം ദിവസം തന്നെ ആർ എസ് എസ് നിലപാട് എടുത്തിരുന്നു. പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിൽ ഒട്ടും വൈകിയിട്ടില്ല ആർ.എസ്.എസ്. വിധിയെ മാനിക്കുന്നു.
വിധിയ്‌ക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പസേവാ സമാജവും ചൊവ്വാഴ്ച റിവ്യു ഹരജി നൽകും. കോടതിയ്‌ക്കെതിരെ തെറി വിളിക്കുന്നവരോട് കടുത്ത വിയോജിപ്പുണ്ട്. നിയമപരമായ കാര്യങ്ങളെ നിയമപരമായി നേരിടും. പൊടുന്നനെ വിധി നടപ്പാക്കാൻ മറ്റ് പല കേസിലും സർക്കാർ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തിൽ കാണിക്കുന്നതിനെയാണ് ആർ എസ് എസ് എതിർക്കുന്നത്. വിധി വന്നതിന് ശേഷം സർക്കാർ ചർച്ച നടത്താൻ വരുന്നതിനെ ആർ.എസ്.എസ് സ്വാഗതം ചെയ്യുന്നില്ല. സത്യവാങ്ങ്മൂലം നൽകുന്ന ഘട്ടത്തിൽ നടത്തേണ്ട ചർച്ച വിധി വന്നതിന് ശേഷമല്ല നടത്തേണ്ടത്. യോഗത്തിന് ശേഷം കെ പി ശശികല മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പന്തളം രാജകൊട്ടാര പ്രതിനിധി ശ്രീമൂലംതിരുനാൾ ശശികുമാർ വർമ്മയാണ് ശബരിമല ആക്ഷൻ കൗൺസിൽ രക്ഷാധികാരി.സ്വാമി ചിദാനന്ദപുരി, അഡ്വ.ഗോവിന്ദ ഭരതൻ എന്നിവരാണ് അദ്ധ്യക്ഷന്മാർ. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറാണ് കർമ്മസമിയുടെ ചെയർപേഴ്‌സൺ, മറ്റ് 13 അംഗ കമ്മിറ്റിക്കുമാണ് ഹിന്ദു നേതൃ സമ്മേളനം രൂപം നൽകിയിരിക്കുന്നത്. രാവിലെ 10.30 ന് ആരംഭിച്ച യോഗം കെ പി ശശികല ടീച്ചറാണ് ഉദ്ഘാടനം ചെയ്തത്. ആർ.എസ്.എസിന് കീഴിലുള്ള 41 പരിവാർ പ്രസ്താനങ്ങളുടെ ജില്ലാ , സംസ്ഥാന ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്.
ഈ വിഷയത്തിൽ ബിജെപിയും പ്രത്യക്ഷ സമരത്തിലേക്കാണഅ നീങ്ങുന്നത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത് എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ഇന്ന് വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 10ന് തുടങ്ങുന്ന മാർച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. 17 ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പമ്പയിൽ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തും. ഒപ്പം വിവിധ ഹിന്ദു സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് ബിജെപി പിന്തുണ നൽകുമെന്നും ശ്രീധരൻ പിള്ള കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരൻ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകർക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എൻഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ചു നേരിടുന്നു. പ്രശ്‌നപരിഹാരത്തിനായി പോംവഴി ആരായാതെ എതിർക്കുന്നവരെ ശത്രുക്കളായി കാണുന്നതാണു സർക്കാർ നിലപാടെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.