- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് മുട്ടത്തറയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത ലൈഫ് മിഷൻ പദ്ധതി കേന്ദ്ര ഫണ്ട് ഉപയോഗിച്ചതാണെന്ന പ്രചാരണം നുണ; പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാരല്ല സംസ്ഥാന ഫിഷറീസ് വകുപ്പാണെന്ന് രേഖകൾ; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കിട്ടിയ കേന്ദ്ര ഫണ്ടിൽ നിന്ന് ലൈഫ് പദ്ധതിക്കായ് തുക നീക്കി വച്ചിട്ടില്ലെന്ന് നിയമസഭാരേഖകൾ; പട്ടേൽ പ്രതിമ ധൂർത്തെന്ന പ്രചാരണത്തിന് ലൈഫ് കേന്ദ്ര പദ്ധതിയെന്ന് മറുപ്രചാരണം നടത്തിയപ്പോൾ വെട്ടിലായത് സംഘപരിവാർ സൈബർ വിങ്ങ്
തിരുവനന്തപുരം: മുട്ടത്തറയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത ലൈഫ്മിഷൻ പദ്ധതി പ്രധാന്മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ചതാണെന്ന സംഘപരിവാർ പ്രചാരണം പൊളിച്ച് സോഷ്യൽ മീഡിയ. പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാരല്ല സംസ്ഥാന ഫിഷറീസ് വകുപ്പാണെന്ന് രേഖകൾ തെളിയിക്കുന്നു. ആവാസ് യോജന പദ്ധതി പ്രകാരം ലഭ്യമായ കേന്ദ്ര ഫണ്ടിൽ നിന്ന് ലൈഫ് പദ്ധതിക്കായ് തുക നീക്കിയിട്ടില്ലെന്നതിന് മന്ത്രി കെടി ജലീൽ ഒ രാജാഗോപാലിന്റെ ചോദ്യത്തിന് മുറുപടി പറയുന്നതിന്റെ നിയമസഭാരേഖകളും പുറത്തുവന്നിട്ടുണ്ട്. പട്ടേൽ പ്രതിമ ധൂർത്തെന്ന് പറഞ്ഞ പ്രചാരണത്തിന് മറുപടിയായി ലൈഫ് കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ സംഘപരിവാർ സൈബർ വിങ്ങ് ഇതോടെ വെട്ടിലായി. വ്യാജപ്രചാരണങ്ങളുടെ ഒരു പൊതു സ്വഭാവം ഇങ്ങനെയാണ്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന്മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ച് ലൈഫ് മിഷൻ കേരളത്തിലേ 32 അർബൻ ലോക്കൽ ബോഡികളിൽ നിർമ്മിക്കുന്ന 5073 വീടുകളിൽ പെട്ട ഒരു പ്രോജക്ട് ആണ് മുട്ടത്തറയിൽ ഇന്ന് കേരള മുഖ്യമന്ത്രി ഉദ്ഘാടിച്ചത്,! അല്ല
തിരുവനന്തപുരം: മുട്ടത്തറയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത ലൈഫ്മിഷൻ പദ്ധതി പ്രധാന്മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ചതാണെന്ന സംഘപരിവാർ പ്രചാരണം പൊളിച്ച് സോഷ്യൽ മീഡിയ. പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസർക്കാരല്ല സംസ്ഥാന ഫിഷറീസ് വകുപ്പാണെന്ന് രേഖകൾ തെളിയിക്കുന്നു. ആവാസ് യോജന പദ്ധതി പ്രകാരം ലഭ്യമായ കേന്ദ്ര ഫണ്ടിൽ നിന്ന് ലൈഫ് പദ്ധതിക്കായ് തുക നീക്കിയിട്ടില്ലെന്നതിന് മന്ത്രി കെടി ജലീൽ ഒ രാജാഗോപാലിന്റെ ചോദ്യത്തിന് മുറുപടി പറയുന്നതിന്റെ നിയമസഭാരേഖകളും പുറത്തുവന്നിട്ടുണ്ട്. പട്ടേൽ പ്രതിമ ധൂർത്തെന്ന് പറഞ്ഞ പ്രചാരണത്തിന് മറുപടിയായി ലൈഫ് കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ സംഘപരിവാർ സൈബർ വിങ്ങ് ഇതോടെ വെട്ടിലായി.
വ്യാജപ്രചാരണങ്ങളുടെ ഒരു പൊതു സ്വഭാവം ഇങ്ങനെയാണ്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന്മന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗിച്ച് ലൈഫ് മിഷൻ കേരളത്തിലേ 32 അർബൻ ലോക്കൽ ബോഡികളിൽ നിർമ്മിക്കുന്ന 5073 വീടുകളിൽ പെട്ട ഒരു പ്രോജക്ട് ആണ് മുട്ടത്തറയിൽ ഇന്ന് കേരള മുഖ്യമന്ത്രി ഉദ്ഘാടിച്ചത്,! അല്ലാതെ ഇത് സംസ്ഥാന സർക്കാരിന്റെ മേന്മയല്ലാ!'-നിരവധിപേരാണ് ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.
രേഖകൾ പ്രകാരം പതിനാലാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിൽ ഇതുസംബന്ധിച്ച് നക്ഷത്ര ചിഹ്നമിടാത്ത 2982 നമ്പർ ചോദ്യം ചോദിക്കുന്നത് കോൺഗ്രസിന്റെ വി എസ് ശിവകുമാറും, ഹൈബി ഈഡനും അടങ്ങുന്ന നിയമസഭ സമാജികരാണ്. (18.06.2018 ).ചോദ്യത്തിന്റെ തലക്കെട്ട് ഇതാണ്, 'കടൽ ക്ഷോഭത്തിന് ഇരയാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ശാശ്വത സുരക്ഷ'.അതിലേ ചോദ്യം നമ്പർ (C)
മത്സ്യത്തൊഴിലാളികൾക്കായി ഫ്ളാറ്റ് സമുച്ചയ പരിപാടികൾ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ? ഇതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞ മറുപടി ഇതാണ്. 'ഭുരഹിത ഭവന രഹിത മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് സമൂച്ചയം നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതികൾ ഫിഷറിസ് വകൂപ്പ് നടപ്പിലാക്കി വരുന്നു'. ഫിഷറിസ് വകുപ്പ് 2016 ൽ നടത്തിയ പ്രഥമിക സർവ്വേയിൽ തിരദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മിറ്ററിനുള്ളിൽ താമസിക്കുന്ന 24,454 കുടുംബങ്ങളുണ്ടെന്നകണ്ടെത്തിരുന്നു. അങ്ങനെയാണ് ഇവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി ഫിഷറിസ് വകുപ്പിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കേരള സർക്കാരിന്റെ ഫിഷറിസ് വകുപ്പ് നേത്വത്വം നൽകുന്ന മുഴുവൻ പദ്ധതി സംബന്ധിച്ചുമുള്ള ഡാറ്റ കൂടി ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസ് റിലീസ് ഇങ്ങനെയാണ്.'2016 - 2017 നടപ്പു വർഷത്തിൽ ഫിഷറിസ് വകുപ്പ് നടപ്പിലാക്കി വരുന്ന 31 ഓളം പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു തിരുവനന്തപുരം മുട്ടത്തറയിലേ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള ഫള്ാറ്റ്് നിർമ്മാണം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഭവനസമുച്ചയം നിർമ്മിച്ചുനൽകുന്നത്.'- അതായത് കേന്ദ്രസർക്കാരിന്റെ യാതൊന്നും പദ്ധതിയിൽ ഇല്ലെന്ന് വ്യക്തം.
ഇതോടൊപ്പം നിയമസഭയിൽ ഒ. രാജഗോപാൽ ചോദിച്ച ചോദ്യം കൂടി കാണാം. 'പ്രധാനമാന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരള സംസ്ഥാനത്തിന് ലഭ്യമായ കേന്ദ്ര ഫണ്ടിൽ നിന്നും കേരള സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിക്കായ് തുക നിക്കി വെക്കയോ, ചിലവൊഴിക്കയോ, ചെയ്‌റുണ്ടോ'.ഒറ്റ വാചകത്തിൽ തന്നെ മന്ത്രി .കെ .ടി ജലിൽ ഉത്തരം നൽകി.'ഇല്ല '.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കേന്ദ്രസഹായം വെറും നാലു ലക്ഷം രൂപയാണ്. അതിൽത്തന്നെ ഒന്നരലക്ഷം കേന്ദ്രസർക്കാർ തരുമ്പോൾ ബാക്കി രണ്ടരലക്ഷം സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളുമാണ് വഹിക്കേണ്ടത്. സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം അംഗീകാരം ലഭിച്ച 77414 വീടുകളിൽ 20915 വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് നിയസഭാരേഖയിൽ പറയുന്നുണ്ട്.എന്നാൽ അതിൽ ലൈഫ് പദ്ധതി പെടുന്നില്ല.
3000 കോടിയുടെ പട്ടേൽപ്രതിമ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് സമൂഹമാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ബിബിസി അടക്കം ഈ ധൂർത്തിന്റെ പേരിൽ മോദിയെ വിമർശിച്ചിരുന്നു. അതിനിടയിലാണ് മത്സ്യത്തൊഴിലാളികൾക്ക് കയറിക്കിടക്കാൻ അടച്ചുറപ്പുള്ളതും മികവാർന്നതുമായ വീടുകൾ നിർമ്മിക്കുന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടനം കേരളത്തിൽ നടന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി താരതമ്യം ചെയ്യപ്പെട്ടു. 'ഒരു ഭരണാധികാരി 3000 കോടി ധൂർത്തടിച്ച് ഒരു ഗുണവുമില്ലാത്ത ഒരു പ്രതിമയുണ്ടാക്കി പാവപ്പെട്ടവന്റെ കണ്ണീരിന് മുകളിൽ ചവിട്ടി ലോകത്തിന്റെ മുമ്പിൽ 56 ഇഞ്ച് നെഞ്ചിന്റെ പവർ കാട്ടുമ്പോൾ, മറ്റൊരു ഭരണാധികാരി പാവങ്ങളുടെ കണ്ണീരൊപ്പുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് ഇരട്ടച്ചങ്കിന്റെ ഗുണം കാട്ടുന്നു.'-എന്നിങ്ങനെയായിരുന്നു സൈബർ സഖാക്കൾ ഉണ്ടാക്കിയ ട്രോളുകൾ.
ഇതോടെയാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും വാട്ട്‌സപ്പ് ഗ്രൂപ്പുകളിലുമായി ലൈഫ് പദ്ധതിയുടെ പിതൃത്വം കേന്ദ്രത്തിന് കൊടുത്ത് സംഘ പരവാറുകാർ രംഗത്തെിയത്. പക്ഷേ ആ പ്രചാരണവും ഇപ്പോൾ പൊളിയുകയാണ്.