മെൽബൺ: സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ കടന്നു. ഇരുവരുടെയും തുടർച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനലാണിത്. സെമിഫൈനലിൽ ജർമൻ-ചെക്ക് സഖ്യമായ ജൂലിയ ജോർജസ്-കരോളിന പ്ലിസ്‌കോവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് ജോഡി തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒന്നാം നമ്പർ സഖ്യത്തിന്റെ വിജയം. സ്‌കോർ 6-1, 6-0.