പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഇന്ത്യൻ താരം സാനിയ മിർസയും മാർട്ടിന ഹിംഗിസും ചേർന്ന സഖ്യം പുറത്തായി. വനിതാ ഡബിൾസ് ക്വാർട്ടറിൽ ടോപ് സീഡായ സാനിയ മിർസ-മാർട്ടിന ഹിംഗിസ് സഖ്യത്തെ ഏഴാം സീഡായ ബെഥാനി മാറ്റെക് -ലൂസി സഫറോവ സഖ്യമാണ് അട്ടിമറിച്ചത്. സ്‌കോർ 7-5, 6-2.