ന്യൂയോർക്ക്: ഇന്തോ-സ്വിസ് ജോഡി സാനിയ മിർസ-മാർട്ടിന ഹിംഗിസ് സഖ്യം യുഎസ് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് സെമിയിലെത്തി. ചൈനീസ് തായ്‌പേയിയുടെ യുംഗ് ജാൻ ചാൻ-ഹോ ചിങ് ചാൻ സഖ്യത്തെ 7-6, 6-1 നായിരുന്നു ടോപ് സീഡായ സാനിയ-ഹിംഗിസ് കൂട്ടുകെട്ട് തോൽപ്പിച്ചത്. 85 മിനിറ്റ് നീണ്ട മത്സത്തിന്റെ ആദ്യ സെറ്റിൽ കനത്ത പോരാട്ടമാാണ് സാനിയയ്ക്കും ഹിംഗിസിനും നേരിടേണ്ടിവന്നത്. എന്നാൽ രണ്ടാം സെറ്റ് അനായാസം ജയിച്ചു ഇരുവരും സെമിയിലെത്തി. ഇറ്റലിയുടെ 11-ാം സീഡ് സാറ ഇറാനി-ഫ്‌ളാവിയ പെന്നേറ്റ ജോഡിയാണ് സെമിയിലെ എതിരാളികൾ.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയുടെ കർമൻ കൗർ താണ്ടി മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.