റിയോ ഡി ജനീറോ: കിരീടങ്ങൾ നിരവധി സ്വന്തമാക്കിയ ലോകത്തെ ഏറ്റവും മികച്ച വനിതാ ഡബിൾസ് ടെന്നീസ് സഖ്യം വേർപിരിയുന്നു. ഇന്ത്യൻ താരം സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിഞ്ജിസും ഇനി വെവ്വേറെ പങ്കാളികൾക്കൊപ്പമാകും ഡബിൾസിന് ഇറങ്ങുക.

വരുന്ന സിൻസിനാറ്റി ഓപ്പണിൽ ഇരുവരും മറ്റു പങ്കാളികൾക്കൊപ്പമാകും ഇറങ്ങുക. സാനിയ ചെക് റിപ്പബ്ലിക്കിന്റെ ബാർബറ സ്ട്രിക്കോവയ്‌ക്കൊപ്പവും ഹിഞ്ജിസ് അമേരിക്കയുടെ കോകോ വാൻഡെവേയ്‌ക്കൊപ്പവും കളത്തിൽ ഇറങ്ങുമെന്നാണു റിപ്പോർട്ടുകൾ.