നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ അമ്മയായി. സാനിയക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

'അത് ഒരു ആൺകുഞ്ഞാണ്. എന്റെ പെൺകുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അൽഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി.' നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററിൽ കുറിച്ചു. ഇരുവർക്കും ആശംസകളുമായി ആരാധകരും എത്തി.

സാനിയക്ക് കുഞ്ഞുണ്ടായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത് സംവിധായിക ഫറാ ഖാനാണ്. സാനിയക്കും, ഷുഐബിനും ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഫറയുടെ പോസ്റ്റ്.

2010ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വർഷം ഏപ്രിലിലാണ് സാനിയ അമ്മയാകാനൊരുങ്ങുന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ കരിയറിൽ നിന്ന് ബ്രേക്കെടുത്ത സാനിയ 2020ലെ ടോക്കിയോ ഒളിംപിക്സിലൂടെ വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് സൂചന.

ഷുഐബ് വാർത്ത പുറത്തുവിട്ടതോടെ ഇരുവർക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.