- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡൺ വിജയക്കൊടി യുഎസ് ഓപ്പണിലും ആവർത്തിച്ച് സാനിയ-മാർട്ടിന സഖ്യം; ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ റെക്കോർഡ് ഇനി ഇന്ത്യയുടെ പേരിൽ കുറിപ്പെട്ടേക്കും
ന്യൂയോർക്ക്: യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം നേട്ടം ലിയാണ്ടർ പേസ് - മാർട്ടിന സഖ്യം നേടിയതിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി. യൂഎസ് ഓപ്പണിൽ ഇന്ത്യയുടെ സാനിയ മിർസയിലൂടെ വീണ്ടുമൊരു ഗ്രാൻഡ് സ്‌ളാം കിരീട നേട്ടം സ്വന്തമായി. സ്വിസ് താരം മാർട്ടിന ഹിംഗിസിനൊപ്പം യു.എസ് ഓപൺ വനിതാ ഡബ്ൾസ് കിരീടം സ്വന്തമാക്കിയതോടെയാണ് സാനിയ തുടർച്
ന്യൂയോർക്ക്: യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം നേട്ടം ലിയാണ്ടർ പേസ് - മാർട്ടിന സഖ്യം നേടിയതിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി. യൂഎസ് ഓപ്പണിൽ ഇന്ത്യയുടെ സാനിയ മിർസയിലൂടെ വീണ്ടുമൊരു ഗ്രാൻഡ് സ്‌ളാം കിരീട നേട്ടം സ്വന്തമായി. സ്വിസ് താരം മാർട്ടിന ഹിംഗിസിനൊപ്പം യു.എസ് ഓപൺ വനിതാ ഡബ്ൾസ് കിരീടം സ്വന്തമാക്കിയതോടെയാണ് സാനിയ തുടർച്ചയായി രണ്ട് തവണ ഗ്രാൻഡ് സ്‌ളാം കിരീടം സ്വന്തമാക്കിത്. നേരത്തെ ജൂലൈയിൽ വിംബിൾഡൻ വനിതാ ഡബ്ൾസ് കിരീടവും സാനിയ-ഹിംഗിസ് സഖ്യത്തിനായിരുന്നു.
ഓസീസ്-കസാഖ് ജോഡിയായ ഡെലാക്വ-ഷ്വെഡാവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് കൂട്ടുകെട്ട് തോൽപിച്ചത്. സ്‌കോർ: 6-3, 6-3. ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്.
സാനിയയുടെ രണ്ടാം യു.എസ് ഓപൺ കിരീടമാണിത്. 2014ൽ യു.എസ് ഓപൺ മിക്‌സഡ് ഡബ്ൾസ് കിരീടം സാനിയ സ്വന്തമാക്കിയിരുന്നു. ജൂലൈയിൽ എകറ്റെറിനെ മകറോവഫഎലെന വെസ്‌നിന സഖ്യത്തെ തോൽപിച്ചാണ് സാനിയയും ഹിംഗിസും വിംബിൾഡൻ കിരീടം സ്വന്തമാക്കിയത്.
സ്വിറ്റ്‌സർലൻഡിന്റെ മിന്നും താരമായ മാർട്ടിന് ഹിംഗിസ്, ഇത്തവണത്തെ യു.എസ് ഓപണിൽ മിക്‌സഡ് ഡബ്ൾസ് കിരീടവും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ലിയാൻഡർ പേസിനൊപ്പമായിരുന്നു മിക്‌സഡ് ഡബ്ൾസ് കിരീട നേട്ടം. ഈ സഖ്യം ഈ വർഷത്തെ ആസ്‌ട്രേലിയൻ ഓപണും വിംബിൾഡൺ കിരീടവും സ്വന്തമാക്കിയിരുന്നു.
34കാരിയായ മാർട്ടിന് ഹിംഗിസിന്റെ 11ാമത്തെ ഗ്രാൻഡ് സ്‌ളാം ഡബ്ൾസ് കിരീടമാണിത്. നാല് ആസ്‌ട്രേലിയൻ ഓപൺ (1997, 1998, 1999, 2002), രണ്ട് ഫ്രഞ്ച് ഓപൺ (1998, 2000), മൂന്ന് വിംബിൾഡൺ (1996, 1998, 2015), രണ്ട് യു.എസ് ഓപൺ (1998ലും ഇത്തവണയും) എന്നിവയാണ് ഡബ്ൾസിൽ ഹിംഗിസിന്റെ കിരീട നേട്ടം.