ന്യൂഡൽഹി: ഇന്ത്യയുടെ സാനിയ മിർസ എടിപി ടെന്നിസ് ഡബിൾസ് റാങ്കിംഗിൽ മൂന്നാമതെത്തി. കരിയറിലെ സാനിയയുടെ ഏറ്റവും ഉയർന്ന റാങ്കാണിത്. സ്വിറ്റ്‌സർലൻഡ് താരം മാർട്ടിന ഹിംഗിസിനൊപ്പമാണ് സാനിയ ഇപ്പോൾ ഡബിൾസ് കളിക്കുന്നത്. ഇറ്റലിയുടെ റോബർട്ട വിൻസിയും സാറ ഇറാനിയുമാണു റാങ്കിംഗിൽ മുന്നിൽ.

കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിംഗിൽ എത്തിയതു സന്തോഷകരമാണെന്നു സാനിയ പ്രതികരിച്ചു. ഒന്നാം റാങ്ക് നേടുക എന്നത് തന്റെ സ്വപ്നമാണന്നും ഒരു ദിവസം നേടുമെന്നാണു പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.