- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയ മിർസയുടെ ഡാൻസ് വൈറലാകുന്നു;ഇന്ത്യൻ താരത്തിന്റെ 'പ്രകടനം' ഹൈദരാബാദ് ടെന്നീസ് കോർട്ടിൽ; സാനിയ ചുവടു വച്ചത് അക്കാദമിയിലെ കുട്ടികൾക്കൊപ്പം
ഹൈദരാബാദ്: ടെന്നീസ് കോർട്ടിലെ മിന്നുന്ന പ്രകടനങ്ങളാണ് സാനിയ മിർസയ്ക്ക് എന്നും ആരാധകരെ നേടിക്കൊടുത്തത്.എന്നാൽ ടെന്നീല് കോർട്ടിലെ തന്നെ മറ്റൊരു പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് സാനിയ.ഇത്തവണ ടെന്നീസിലൂടെയല്ല ഹരം പിടിപ്പിക്കുന്ന ഡാൻസിലൂടെയാണെന്നു മാത്രം. ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയിൽ നടന്ന ഡബ്ല്യു.ടി.എ ഫ്യൂച്ചർ സ്റ്റാർസ് ക്ലിനിക്കിനിടെയാണ് സുവർണതാരം മനോഹരമായി ചുവടുവെച്ചത്. അക്കാദമിയിലെ കൂട്ടാളികൾക്കൊപ്പമായിരുന്നു സാനിയയുടെ ഡാൻസ് അരങ്ങേറിയത്. സാനിയയുടെ ഡാൻസ് വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്.ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. നേഹക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് സാനിയ വിഡിയോ പുറത്തുവിട്ടത്.
ഹൈദരാബാദ്: ടെന്നീസ് കോർട്ടിലെ മിന്നുന്ന പ്രകടനങ്ങളാണ് സാനിയ മിർസയ്ക്ക് എന്നും ആരാധകരെ നേടിക്കൊടുത്തത്.എന്നാൽ ടെന്നീല് കോർട്ടിലെ തന്നെ മറ്റൊരു പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് സാനിയ.ഇത്തവണ ടെന്നീസിലൂടെയല്ല ഹരം പിടിപ്പിക്കുന്ന ഡാൻസിലൂടെയാണെന്നു മാത്രം.
ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയിൽ നടന്ന ഡബ്ല്യു.ടി.എ ഫ്യൂച്ചർ സ്റ്റാർസ് ക്ലിനിക്കിനിടെയാണ് സുവർണതാരം മനോഹരമായി ചുവടുവെച്ചത്. അക്കാദമിയിലെ കൂട്ടാളികൾക്കൊപ്പമായിരുന്നു സാനിയയുടെ ഡാൻസ് അരങ്ങേറിയത്. സാനിയയുടെ ഡാൻസ് വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്.ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. നേഹക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് സാനിയ വിഡിയോ പുറത്തുവിട്ടത്.
Next Story