- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണക്ടികട്ട്: മാർട്ടിന ഹിഞ്ജിസുമായുള്ള സഖ്യം പിരിഞ്ഞു പുതിയ പങ്കാളിയെ ഒപ്പം കൂട്ടിയ സാനിയ മിർസയ്ക്കു വിജയത്തുടർച്ച. സാനിയ മിർസ -മോണിക്ക നിക്കുലസ്‌കു സഖ്യം ഒരാഴ്ചയ്ക്കിടെ രണ്ടാം കിരീടം സ്വന്തമാക്കി. കണക്ടികട്ട് ഓപ്പൺ വനിതാ ഡബിൾസ് കിരീടമാണ് ഇപ്പോൾ സാനിയ സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച ചെക്ക് താരം ബാർബോറ സ്‌ട്രൈക്കോവയുമൊത്ത് സാനിയ സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടിയിരുന്നു. കണക്ടികട്ടിൽ കാതറീന ബോണ്ടറെകോ-ചുവാംഗ് ചിയ ജംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം ചൂടിയത്. യുക്രെയ്ൻ-തായ്‌വാൻ ജോഡികളെ ഒരു മണിക്കൂർ 30 മിനിറ്റുകൊണ്ടാണ് ഇന്ത്യ-റൊമാനിയ സഖ്യം വീഴ്‌ത്തിയത്. സ്‌കോർ: 7-5, 6-4. സിൻസിനാറ്റിയിൽ മുൻ പങ്കാളിയായിരുന്ന മാർട്ടിന ഹിംഗസിനെയും കൂട്ടുകാരിയെയുമാണ് സാനിയ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിൻസിനാറ്റി ഫൈനലിലും വിജയം.
കണക്ടികട്ട്: മാർട്ടിന ഹിഞ്ജിസുമായുള്ള സഖ്യം പിരിഞ്ഞു പുതിയ പങ്കാളിയെ ഒപ്പം കൂട്ടിയ സാനിയ മിർസയ്ക്കു വിജയത്തുടർച്ച. സാനിയ മിർസ -മോണിക്ക നിക്കുലസ്‌കു സഖ്യം ഒരാഴ്ചയ്ക്കിടെ രണ്ടാം കിരീടം സ്വന്തമാക്കി.
കണക്ടികട്ട് ഓപ്പൺ വനിതാ ഡബിൾസ് കിരീടമാണ് ഇപ്പോൾ സാനിയ സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച ചെക്ക് താരം ബാർബോറ സ്‌ട്രൈക്കോവയുമൊത്ത് സാനിയ സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടിയിരുന്നു.
കണക്ടികട്ടിൽ കാതറീന ബോണ്ടറെകോ-ചുവാംഗ് ചിയ ജംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം ചൂടിയത്. യുക്രെയ്ൻ-തായ്‌വാൻ ജോഡികളെ ഒരു മണിക്കൂർ 30 മിനിറ്റുകൊണ്ടാണ് ഇന്ത്യ-റൊമാനിയ സഖ്യം വീഴ്‌ത്തിയത്. സ്‌കോർ: 7-5, 6-4. സിൻസിനാറ്റിയിൽ മുൻ പങ്കാളിയായിരുന്ന മാർട്ടിന ഹിംഗസിനെയും കൂട്ടുകാരിയെയുമാണ് സാനിയ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിൻസിനാറ്റി ഫൈനലിലും വിജയം.