- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; ജുബൈലിൽ മരിച്ചത് കണ്ണൂർ സ്വദേശി
ജുബൈൽ: മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഖഫ്ജി-ജുബൈൽ റോഡിൽ വ്യവസായ മേഖലയായ സാട്രോപ്പിന് സമീപമാണ് അപകടം. ജുബൈലിലെ ഫർണിച്ചർ കമ്പനിയിൽ ഫിറ്റർ ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരട്ടി തില്ലങ്കരി എറയിൽ വീട്ടിൽ പരേതനായ നാണുവിന്റെയും ലീലയുടെയും മകൻ സനിൽകുമാർ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ന് സാട്രോപ് പ്രോജക്ടിന് മുന്നിലായിരുന്നു അപകടം. കമ്പനി ആവശ്യാർഥം ഖുറൈസിൽ പോയി തിരികെ ജുബൈലിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ സനിൽ സഞ്ചരിച്ച ഡയന ലോറി ഡിവൈഡറിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകട സമയം സനിലിനെ കൂടാതെ മലയാളിയായ ഡ്രൈവർ നൗഷാദ്, നേപ്പാൾ സ്വദേശി കെംരാജ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സനൽകുമാർ തൽക്ഷണം മരിച്ചു. ഈ ഭാഗത്ത് റോഡ് നിർമ്മാണം നടക്കുന്നതിനാൽ വാഹനം വഴി തിരിച്ചു വിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷം ഇതേ സ്ഥലത്തു സ്വദേശി യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അയാളും മരിച്ചതായി റിപ്പോർട്ടുണ്ട്. അപകട വിവ
ജുബൈൽ: മിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഖഫ്ജി-ജുബൈൽ റോഡിൽ വ്യവസായ മേഖലയായ സാട്രോപ്പിന് സമീപമാണ് അപകടം. ജുബൈലിലെ ഫർണിച്ചർ കമ്പനിയിൽ ഫിറ്റർ ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരട്ടി തില്ലങ്കരി എറയിൽ വീട്ടിൽ പരേതനായ നാണുവിന്റെയും ലീലയുടെയും മകൻ സനിൽകുമാർ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ന് സാട്രോപ് പ്രോജക്ടിന് മുന്നിലായിരുന്നു അപകടം.
കമ്പനി ആവശ്യാർഥം ഖുറൈസിൽ പോയി തിരികെ ജുബൈലിലെ താമസ
സ്ഥലത്തേക്ക് മടങ്ങുമ്പോൾ സനിൽ സഞ്ചരിച്ച ഡയന ലോറി ഡിവൈഡറിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകട സമയം സനിലിനെ കൂടാതെ മലയാളിയായ ഡ്രൈവർ നൗഷാദ്, നേപ്പാൾ സ്വദേശി കെംരാജ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സനൽകുമാർ തൽക്ഷണം മരിച്ചു.
ഈ ഭാഗത്ത് റോഡ് നിർമ്മാണം നടക്കുന്നതിനാൽ വാഹനം വഴി തിരിച്ചു വിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷം ഇതേ സ്ഥലത്തു സ്വദേശി യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അയാളും മരിച്ചതായി റിപ്പോർട്ടുണ്ട്.
അപകട വിവരമറിഞ്ഞ് സനിലിന്റെ മൂത്ത സഹോദരൻ കമലാസനൻ ഖോബാറിൽ നിന്നും ജുബൈലിൽ എത്തിയിട്ടുണ്ട്. റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. യമുനയാണ് സഹോദരി. അവിവാഹിതനായ സനിൽ സൗദിയിൽ എത്തിയിട്ട് മൂന്നര വർഷമായി.